കോതമംഗലം: കേസ് ജയിച്ചാല്‍ അതിന്റെ ഗുണഭോക്താവാകേണ്ടിയിരുന്ന ആളു പോയി, ഇനി കേസിനു പിറകെ നടക്കാന്‍ താത്പര്യമില്ലെന്ന് നടി ലിസിയുടെ പിതാവ് വര്‍ക്കിയുടെ സഹോദരന്‍ ബാബു. ലിസിയില്‍ നിന്നു ചെലവിന് കിട്ടാന്‍ നിയമനടപടിയുമായി നീങ്ങിയ വര്‍ക്കിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത് സഹോദരന്‍ ബാബുവായിരുന്നു. വര്‍ക്കി യാത്രയായതിനാല്‍ ഇനി കേസുമായി അങ്ങോട്ടൊന്നും പോവാനില്ലെന്നും മനസു തോന്നി ലിസി എന്തെങ്കിലും തന്നാല്‍ വാങ്ങുമെന്നുമാണ് ബാബു പറയുന്നത്. ബാബുവിന്റെ വീട്ടില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു സഹോദരനായ വി.ഡി വര്‍ക്കി മരണമടയുന്നത്. ശനിയാഴ്ച വൈകിട്ട് 5.15നായിരുന്നു മരണം. സംസ്‌കാര ചടങ്ങുകള്‍ ഇന്നലെ കീരംപാറ സെന്റ് ജോസഫ് പള്ളിയില്‍ നടന്നു. സമ്പന്നയായ മകളില്‍ നിന്നും ആഗ്രഹിച്ചതുപോലുള്ള സംരക്ഷണവും സാന്ത്വനവും ചേട്ടന് ലഭിക്കാതെ പോയതില്‍ തനിക്കും വലിയ മനോവിഷമമുണ്ടെന്നും എന്നാലും ഈ വിഷയത്തില്‍ നടന്നുവന്നിരുന്ന കേസ് നടപടികളുമായി താനോ കുടുംബമോ ഇനി മുന്നോട്ടില്ലന്നും ബാബു വ്യക്തമാക്കി. പ്രമുഖ നടി…
Read MoreTag: actress lissy
മൈക്കാഡ് പണിക്കാരന്‍ വര്‍ക്കിയ്ക്ക് കൂടെ നടന്ന ഏലിയാമ്മയില്‍ പിറന്ന മകള്‍ അറിയപ്പെടുന്ന നടിയായി; മരിക്കുന്ന നിമിഷം വരെ വര്‍ക്കി കൊതിച്ചത് അപ്പച്ചാ എന്നുള്ള വിളി കേള്‍ക്കാന്‍…
കൊച്ചി: പ്രശസ്തയായ നടി മകളായിട്ടുണ്ടായിരുന്നെങ്കിലും നരകിച്ചു മരിക്കാനായിരുന്നു നെല്ലിട്ടില്‍ പാപ്പച്ചന്‍ എന്ന എന്‍ ഡി വര്‍ക്കിയുടെ വിധി.സിനിമാ നടി ലിസിയുടെ പിതാവായ വര്‍ക്കി ഇന്നലെയാണ് ദുരിത ജീവിതം വെടിഞ്ഞ് യാത്രയായത്. ലിസിയുടെ പിതൃസ്ഥാനത്തിനായി ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ലിസി വര്‍ക്കിയെ കാണാന്‍ എത്തിയിരുന്നില്ല. മകളുടെ അവഗണനയില്‍ വര്‍ക്കിയുടെ മനം നൊന്തിരുന്നു. പിതാവെന്ന നിലയില്‍ യാതൊന്നും ചെയ്യാത്ത വ്യക്തിയെ അംഗീകരിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞായിരുന്നു ലിസി വര്‍ക്കിയെ തള്ളിയത്. എന്നാല്‍ തന്റെ മകള്‍ എപ്പോഴെങ്കിലും അപ്പച്ചാ എന്നു വിളിച്ചുകൊണ്ട് ഓടി വരുമെന്നായിരുന്നു വര്‍ക്കിയുടെ പ്രതീക്ഷ. നാല് വര്‍ഷം മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ലിസി പിതാവിനൊപ്പമല്ല താമസിക്കുന്നതെന്ന വിവരം തന്നെ ലോകം അറിഞ്ഞത്. മകളില്‍ നിന്നും ജീവനാംശം ലഭിക്കണം എന്നാവശ്യപ്പെട്ടായിരുന്നു അന്ന് വര്‍ക്കി ജില്ലാ ഭരണാധികാരികളെ സമീപിച്ചത്. ഇതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിട്ടും ഒന്നും സംഭവിച്ചില്ല.…
Read More