സിനിമാ താരങ്ങള്‍ പലര്‍ക്കും ഒരു ദൗര്‍ബല്യമാണ്. സിനിമാ താരങ്ങളോടു ബന്ധപ്പെടാന്‍ പലരും പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. നടിമാരെ ശല്യം ചെയ്യുന്ന പുരുഷന്മാരും ഇപ്പോള്‍ അത്ര അപൂര്‍വമല്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഫോണ്‍ നമ്പറിനു വേണ്ടി ‘നമ്പര്‍’ ഇറക്കിയ യുവാവിന് നടി രശ്മി ഗൗതം നല്‍കിയ മറുപടിയാണ്. പിആര്‍ മാനേജ്മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ യുവാവ് ശ്രമിച്ചത്. ‘ഹേയ്, രശ്മി ! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. രശ്മി തന്ന അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്സ് ചെയ്യാമോ’ എന്ന സന്ദേശം നടിയ്ക്ക് യുവാവ് ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ ട്വീറ്റിനു മറുപടിയുമായി നടിയുമെത്തി. തനിക്ക് 12 വയസ്സുള്ളപ്പോള്‍ അച്ഛന്‍ ഓര്‍മയായെന്നും, നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നും നടി…
Read More