മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോള്‍ ഒന്നോര്‍ക്കുക…വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും;തനിക്കെതിരേയുള്ള ആക്ഷേപങ്ങളോടു പ്രതികരിച്ച് പാര്‍വതി…

ലൈംഗികാരോപണം നേരിടുന്ന റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റില്‍ നടി പാര്‍വതി ലൈക്ക് ചെയ്തത് വലിയ വിവാദമായിരുന്നു. പിന്നീട് നടി ലൈക്ക് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും ഒരു വിഭാഗം ആളുകള്‍ പാര്‍വതിയെ വിമര്‍ശിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ന്നു. ഇപ്പോല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. താന്‍ ആദ്യമായല്ല ഇത്തരമൊരു ആക്രമണം നേരിടുന്നതെന്നും ഇത് അവസാനത്തേത് ആയിരിക്കില്ലെന്ന് അറിയാമെന്നും പാര്‍വതി പറഞ്ഞു. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി വ്യക്തമാക്കി. പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവും ഞാന്‍ ആരാണെന്നു കാണിക്കുന്നതിനെക്കാള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍…

Read More

തീര്‍ച്ചയായും പാര്‍വതിക്കു മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ…പാര്‍വതിയുടെ അഭിനയത്തെ വാനോളം വാഴ്ത്തി താരങ്ങള്‍;സോഷ്യല്‍ മീഡിയയിലും നിറയുന്നത് നടിയുടെ നടന വൈഭവം…

പാര്‍വതി തിരുവോത്തിനെപ്പോലെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം കേട്ട അധികം നടിമാര്‍ ഉണ്ടാവില്ല. എന്നാല്‍ അതേ സോഷ്യല്‍ മീഡിയ തന്നെ പാര്‍വതിയെ ഇപ്പോള്‍ വാനോളം പുകഴ്ത്തുകയാണ്. പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തുന്ന ഉയരെ സിനിമാസ്‌നേഹികള്‍ക്കിടയില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കാണാനെത്തിയ പാര്‍വതിയെ സുഹൃത്തുക്കള്‍ അഭിനന്ദനം കൊണ്ടു പൊതിഞ്ഞു. ‘ഇതു പാര്‍വതിക്കു മാത്രം ചെയ്യാന്‍ കഴിയുന്ന സിനിമ’, എന്നായിരുന്നു ചലച്ചിത്രതാരം ജോമോളുടെ പ്രതികരണം. ‘ഇതൊരു സിനിമയായി തോന്നിയില്ല. നമ്മളും അതില്‍ ഭാഗമാകുന്ന പോലെ തോന്നും. ഇങ്ങനെയൊരു വിഷയം മലയാള സിനിമയില്‍ വന്നിട്ടില്ല. ധൈര്യപൂര്‍ണമായ സമീപനം. തീര്‍ച്ചയായും പാര്‍വതിക്കു മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ,’ ജോമാള്‍ പറഞ്ഞു. സിനിമ അടിപൊളിയെന്നായിരുന്നു ടൊവീനോ തോമസ് പ്രതികരിച്ചത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രവും ടൊവീനോ ചെയ്യുന്നുണ്ട്. സിനിമയുടെ ത്രില്ലര്‍ അനുഭവം തീവ്രമായി പകരാന്‍ സംവിധായകന്‍ മനു അശോകിന് കഴിഞ്ഞിട്ടുണ്ടെന്ന് ടൊവീനോ പറഞ്ഞു.…

Read More

സ്ഥിരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി ! ഒരു ഇടവേള ആവശ്യമാണ്; അതിനാല്‍ ഞാന്‍ അവധിയെടുക്കുന്നു; പാര്‍വതി പറയുന്നു…

താന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അവധിയെടുക്കാന്‍ പോകുന്നുവെന്ന് നടി പാര്‍വതി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പാര്‍വതിയുടെ ഈ വെളിപ്പെടുത്തല്‍. ഇതുവരെ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് പാര്‍വതി ഇങ്ങനെ കുറിച്ചു. ‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡി.എം (ഡയറക്ട് മെസ്സേജ്) വഴി സന്ദേശം അയക്കുന്നവരുടെ പിന്തുണ എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കുവയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും.’ സാമൂഹിക മാധ്യമങ്ങളിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പാര്‍വതി ഉണ്ടെങ്കിലും ഏറ്റവും സജീവമായിരുന്നത് ഇന്‍സ്റ്റഗ്രാമിലാണ്. യാത്രകളും അനുഭവങ്ങളുമെല്ലാം പാര്‍വതി ആരാധകരുമായി പങ്കുവയ്ക്കുന്നതും ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതിമായായിരുന്നു നടിയുടെ അവധി പ്രഖ്യാപനം.

Read More

ഇതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം വൃത്തികെട്ടതാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം ! പാര്‍വതിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ ആഞ്ഞടിച്ച് റോഷ്‌നി ദിനകര്‍…

മൈസ്‌റ്റോറി സിനിമയെക്കുറിച്ച് എഴുതിയ നിരൂപണത്തില്‍ നടി പാര്‍വതിയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയാള്‍ക്കെതിരേ ആഞ്ഞടിച്ച് സംവിധായിക റോഷ്‌നി ദിനകര്‍. സിനിമയെക്കുറിച്ച് ഒരാള്‍ എഴുതിയ അഭിപ്രായത്തില്‍ പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം അഭിപ്രായം എഴുതിയതിനെതിരേയാണ് സംവിധായിക രംഗത്തുവന്നത്. ഒരു വ്യാജ ഐഡിയില്‍ നിന്നാണ് പാര്‍വതിക്കതിരേ എഴുതിയിരിക്കുന്നതെന്ന് റോഷ്നി പറയുന്നു. ‘നന്ദി, പക്ഷേ പാര്‍വതിയെക്കുറിച്ചും പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ചും ഒരു മോശം പരാമര്‍ശം ഉണ്ടായിരുന്നു. അതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം നിലവാരം കെട്ടതാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് റോഷ്‌നി പറയുന്നു. പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തിയ മൈസ്റ്റോറിക്കെതിരേ തുടക്കം മുതലേ വ്യാജ പ്രചരണങ്ങളുണ്ടായിരുന്നു. ഇത് ചിത്രത്തിന്റെ റിലീസിനെ പ്രതികൂലമായി ബാധിച്ചു. സിനിമ ഇറങ്ങിയിട്ടും പ്രചരണങ്ങള്‍ തുടര്‍ന്നു. ഇതേത്തുടര്‍ന്ന് തീയറ്ററില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.ഓഗസ്റ്റ് ഒമ്പതിന് സിനിമ വീണ്ടും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read More

പ്രിന്റോയ്ക്ക് പാരയായത് നാടന്‍ പ്രയോഗങ്ങള്‍ !നടിയെ ബലാല്‍സംഗം ചെയ്യുമെന്ന് കോളജ് വിദ്യാര്‍ഥിയായ റോജന്‍; ഇനിയും ഒരുപാടു യുവാക്കളുടെ തലകള്‍ ഉരുളും…

കൊച്ചി: നടി പാര്‍വതിയ്‌ക്കെതിരേ സോഷ്യല്‍മീഡിയയില്‍ അധിക്ഷേപം നടത്തിയതിന് രണ്ട് ദിവസങ്ങള്‍ക്കിടയില്‍ അറസ്റ്റിലായത് രണ്ടു യുവാക്കള്‍. സൂപ്പര്‍താരത്തോടുള്ള അന്ധമായ ആരാധന മൂത്ത് നടിയെ അധിക്ഷേപിക്കാനിറങ്ങിയ നിരവധി യുവാക്കള്‍ കുടുങ്ങുമെന്നാണ് സൂചന. ഈ വിഷയത്തില്‍ ഉറച്ച നിലപാടുമായി മമ്മൂട്ടി രംഗത്തെത്തിയതോടെ വെട്ടിലായിരിക്കുന്നത് താരത്തിന്റെ പേരുപറഞ്ഞ് തെറിവിളി നടത്തിയിരുന്ന ആരാധകവൃന്ദമാണ്. മമ്മൂട്ടി ഫാന്‍സ് അസോസിയേഷനിലെ പല അംഗങ്ങളും പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയിരുന്നു. കൂടുതല്‍ ആളുകളുടെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചയാളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡിയിലെടുത്തത്. ഇതിനു മുമ്പ് നടി പാര്‍വതി നല്‍കിയ പരാതിയില്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് ഐടി…

Read More

ഇതൊക്കെയാണോ മാധ്യപ്രവര്‍ത്തകരുടെ ജോലി! അത് എന്നെയും നിര്‍മ്മാതാവിനെയും മാത്രം ബാധിക്കുന്ന കാര്യമാണ്; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ച് പാര്‍വതി

മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ സ്വകാര്യതയിലേയ്ക്ക് ആവശ്യമില്ലാതെ കടന്നുവരുന്നുവെന്ന പരാതി ഒട്ടുമിക്ക സിനിമാതാരങ്ങളും ഉന്നയിക്കുന്നതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുകൂടി അറിയപ്പെടുന്ന പാര്‍വതി കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാര്‍വതി ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം… മാധ്യമങ്ങളോട്, ധാര്‍മ്മികത അല്ലെങ്കില്‍ വര്‍ക്ക് എത്തിക്‌സ് എന്നതുകൊണ്ട് നിങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് എന്റെ പ്രതിഫലം എത്രയാണെന്ന് ഞാനൊരു ചാനലിലും പത്രത്തിനും നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതായി എനിക്കോര്‍മ്മയില്ല. എന്റെ പ്രതിഫലമെത്രയാണെന്ന് ചോദിച്ചുകൊണ്ട് ഇപ്പറഞ്ഞവരാരും എന്നെ വിളിച്ചിട്ടുമില്ല. എന്നാല്‍ ചില വെബ്‌സൈറ്റുകളും ചാനലുകളും (ഫിലിമിബീറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മെട്രോമാറ്റിനി തുടങ്ങിയവ) എന്റെ പ്രതിഫലം സംബന്ധിച്ച് ചില വാര്‍ത്തകള്‍ ഇറക്കുകയും ഞാന്‍ എന്തുകൊണ്ട് പ്രതിഫലം ഉയര്‍ത്തി എന്നതിനെക്കുറിച്ച് ചര്‍ച്ച് നടത്തുകയും ചെയ്തു. എത്രമാത്രം വസ്തുതാവിരുദ്ധമാണ് ഇവയൊക്കെ. ഇതാണോ…

Read More

നായിക പദവി ലഭിക്കുന്നത് തൊലിവെളുപ്പുള്ള സ്ത്രീകള്‍ക്ക് മാത്രം; നടന്മാരില്‍ നിന്നും ലൈംഗിക ആക്രമണം ഉണ്ടായിട്ടുണ്ട്; പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി നടി പാര്‍വതി

പ്രമുഖ മലയാളം നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പല നടിമാരും സിനിമാ മേഖലയില്‍ നിന്ന് തങ്ങള്‍ക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്ത് വന്നിരുന്നു. ഏറ്റവും ഒടുവിലായി തനിക്കും ഇതേ രീതിയിലുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറഞ്ഞ് രംഗത്തു വന്നിരിക്കുന്നത് മലയാളത്തിലെ യുവനടികള്‍ ഏറ്റവും ശ്രദ്ധേയയായ പാര്‍വ്വതിയാണ്.സിനിമയില്‍ തന്റെ സഹപ്രവര്‍ത്തകരായിരുന്നവരാണ് തന്നോട് ഇങ്ങനെ ചെയ്തതതെന്നും നടി പറയുന്നു. കൊച്ചിയില്‍ യുവനടി ആകമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ലൊക്കേഷനിലായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട ഒരു സീനാണ് ചെയ്യേണ്ടിയിരുന്നത്. തനിക്ക് അഭിനയിക്കണമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആരും സഹായിക്കാനില്ലാത്ത അവരുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ സഹായത്തിന് ആവശ്യപ്പെടുന്ന ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളാണ് താനുമെന്നും പാര്‍വ്വതി പറയുന്നു. ശരീശം ഇങ്ങനെയായതുകൊണ്ട് ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ. അത് ചെയ്തവര്‍ കുറ്റവാളികളാണ്. പക്ഷെ…

Read More