ബംഗളുരു: ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ തെന്നിന്ത്യന്‍ നടി രഞ്ജിതയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്ന്നു പിടിച്ചു. രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയത്. സിനിമയില്‍ നിന്നും ഏറെ കാലമായി വിട്ടു നില്ക്കുന്ന നടി കുറെക്കാലമായി പ്രമുഖ സന്ന്യാസി നിത്യാനന്ദ സ്വാമിയുടെ ബംഗളുരുവിലെ ആശ്രമത്തിലെ പ്രധാന അന്തേവാസിയാണ്. സ്വാമിയുടെ പ്രഥമ ശിഷ്യകളില്‍ ഒരാളാണ് രഞ്ജിത.ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബംഗലൂരുവിലെ നിലമംഗല റോഡിലായിരുന്നു രഞ്ജിത സഞ്ചരിച്ച വാഹനം ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടത്. നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഗൗഡ. ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റി. ഇവരെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിച്ചിട്ടതിനെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്ന്ന് പിടിച്ചു. ഇതിന് ശേഷമാണ്…
Read More