ഹൈദരാബാദ്: പോലീസ് സിനിമ നടിയെ രക്ഷപ്പെടുത്തിയത് വന്‍ സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന്.ഹൈദരാബാദ് ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന പരിശോധനയിലാണ് സംഘത്തില്‍ അകപ്പെട്ട സിനിമ നടിയെ പോലീസ് രക്ഷപ്പെടുത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രിയാണ് ഹോട്ടലില്‍ പോലീസ് പരിശോധന നടത്തിയത്. ആഗ്ര സ്വദേശിനിയായ നടിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ഇവരെ ഹോട്ടലില്‍ എത്തിച്ചിരുന്നതെന്നാണ് വിവരം. ഇടപാടുകാരില്‍ നിന്ന് 20,000 രൂപ വീതമാണ് വാങ്ങിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം പെണ്‍കുട്ടികളെ വശീകരിച്ച് ഇവിടെയത്തിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ രണ്ടുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.
Read More