സഹോദരന്റെ വിവാഹവേളയില്‍ തിളങ്ങി സൗന്ദര്യ ! തെന്നിന്ത്യയുടെ പ്രിയ നടിയുടെ പഴയ വീഡിയോ വൈറലാകുന്നു…

കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വെറും രണ്ടു ചിത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സൗന്ദര്യ. മലയാളത്തില്‍ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നുന്ന താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്. സൗന്ദര്യയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടിയുടെ സഹോദരന്‍ അമര്‍നാഥിന്റെ വിവാഹചടങ്ങില്‍ നിന്നുള്ള വീഡിയോ ആണിത്. മനോഹരമായ ചിരിയും നിഷ്‌കളങ്കമായ മുഖഭാവങ്ങളുമായി കാമറക്കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് സൗന്ദര്യ. തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയായിരുന്നു സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുന്നതും അവര്‍ മരിക്കുന്നതും. സൗന്ദര്യയോടൊപ്പം സഹോദരന്‍ അമര്‍നാഥും 2004ല്‍ നടന്ന ആ വിമാനാപകടത്തില്‍ മരിച്ചിരുന്നു. ‘ചന്ദ്രമുഖിയുടെ കന്നഡ റീമേക്കിലായിരുന്നു അതിന് മുമ്പ് സൗന്ദര്യ അഭിനയിച്ചത്. കന്നട ചലച്ചിത്രനിര്‍മാതാവും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെയും മഞ്ജുള സത്യനാഥന്റെയും മകളായി 1977 ജൂലൈ…

Read More