സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ച് ഒരു യാഥാര്‍ഥ്യമാണ്. പല നടിമാരും ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിട്ടുമുണ്ട്. നടി ശ്രീനിതി അടുത്തിടെ നല്കിയ അഭിമുഖം സിനിമ രംഗത്തെ കാസ്റ്റിംഗ് കൗച്ചിന്റെ മറ്റൊരു മുഖമാണ് വെളിപ്പെടുത്തിയത്. താന്‍ മാത്രമല്ല തന്റെ അമ്മയും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം ഇത് എല്ലാ ഇന്‍ഡസ്ട്രിയിലും ഉണ്ടെന്നും വ്യക്തമാക്കി. ശ്രീനിതിയോട് അഡ്ജസ്റ്റ്മെന്റിന് തയ്യാറാവണമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് തന്റെ ദുരനുഭവം നടി പങ്കുവെച്ചത്. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അപ്പോള്‍ കാസ്റ്റിംഗ് നടത്തിയ ആള് തന്നോട് കുറച്ച് അഡ്ജസ്റ്റ്മെന്റൊക്കെ ചെയ്യേണ്ടതായി വരുമെന്ന് പറഞ്ഞുവെന്നും താരം പറഞ്ഞു. എന്നാല്‍ ഈ സമയം തന്റെ അമ്മയും കൂടെ ഉണ്ടായിരുന്നുവെന്നും അവര്‍ കാര്യം അറിയാതെ ഭക്ഷണത്തിന്റെയും റൂമിന്റെയും കാര്യത്തിലൊന്നും വാശി പിടിക്കില്ലെന്നും അഡ്ജസ്റ്റ് ചെയ്ത്…
Read More