മമ്മൂട്ടിയെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പട്ടാളം. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായികയായ ടെസയുടെ ആദ്യ ചിത്രമായിരുന്നു അത്. ബിജു മേനോന്‍, ഇന്ദ്രജിത്ത്, ജ്യോതിര്‍മയി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. എന്നാല്‍ ഈ ചിത്രത്തിനു ശേഷം ഈ നടിയെക്കുറിച്ച് അധികമാരും കേട്ടിട്ടില്ല. വിവിധ ടിവി ചാനലുകളില്‍ അവതാരക എന്ന നിലയിലാണ് ടെസ്സ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. സിനിമയിലേക്ക് വന്നതും അങ്ങനെയൊരു ടിവി പ്രോഗ്രാമില്‍ നിന്നുമായിരുന്നു. പുതുമുഖത്തെ അന്വേഷിച്ച നടക്കുകയായിരുന്നു സംവിധായകന്‍ ലാല്‍ജോസ്. ഒരുപാട് കാസ്റ്റിംഗ് കോളും, അന്വേഷണവും നടത്തി എന്നിട്ടും പരിചയം ഉള്ളവരെയൊക്കെ അന്വേഷിക്കുകയായിരുന്നു സംവിധായകന്‍. അങ്ങനെ നോക്കുമ്പോഴായിരുന്നു ഹലോ ഗുഡ് ഈവനിംഗ് എന്ന ലൈവ് ചാറ്റ് പ്രോഗ്രാമിന്റെ അവതാരകയെ സംവിധായകന്‍ ശ്രദ്ധിച്ചത്. നല്ല അവതരണ ശൈലിയും, കാമറ ഫേസുമുള്ള ഒരു അഭിനേത്രിയെ സംവിധായകന്‍ അതിലൂടെ കണ്ടു എന്ന് തന്നെ പറയാം. വിളിച്ചപ്പോള്‍ നല്ല…
Read More