ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. സഹര്‍ പോലീസ് ഒക്ടോബര്‍ 14ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയാണ് സംഭവം. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ ഇവരെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാബിന് ക്രൂ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്കാന് ഇവരോടു നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പേരുമാറ്റി രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു. കാബിന് ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ സഹയാത്രികന്റെ പേരാണ് ഇയാള്‍…
Read MoreTag: actress
ഒറ്റയ്ക്ക് സിനിമ സെറ്റില്‍ ചെല്ലുമ്പോള്‍ പലര്‍ക്കും മറ്റെന്തോ ധാരണയാണുള്ളത് ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി…
ജനപ്രിയ പരമ്പരയായ കൂടെവിടെയിലെ അതിഥി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകമനസില്‍ ഇടം കണ്ടെത്തിയ നടിയാണ് ശ്രീധന്യ. ഇപ്പോള്‍ നടി നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. സിനിമ സെറ്റുകളില്‍ തനിച്ച് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ശ്രീധന്യ തുറന്നു പറഞ്ഞിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ താന്‍ സെറ്റിലേക്ക് തനിച്ചായിരുന്നു പോയിരുന്നതെന്നും ഇക്കാരണം കൊണ്ടു മാത്രം ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ശ്രീധന്യ പറയുന്നു. താന്‍ ഒറ്റയ്ക്ക് സെറ്റില്‍ ചെല്ലുന്നതു കൊണ്ടാണ് ആളുകള്‍ തന്നെ തെറ്റിദ്ധരിക്കുന്നതെന്നാണ് ഒരിക്കല്‍ സെറ്റില്‍ വെച്ച് ഒരാള്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. സിനിമ മറ്റേത് ജോലിയെയും പോലെ തന്നെയാണ് എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ വ്യക്തമാക്കുന്നു. ആദ്യത്തെ മൂന്ന് സിനിമകള്‍ സൗഹൃദത്തിന്റെ പേരില്‍ ആയിരുന്നു ലഭിച്ചത്. വളരെ രസകരമായിരുന്നു അതിന്റെ ഷൂട്ടിംഗ്. എന്നാല്‍, അതിനു ശേഷം ബുദ്ധിമുട്ട് തോന്നിയ…
Read Moreറിയാലിറ്റിഷോയില്‍ പരാജയപ്പെട്ടതോടെയാണ് ‘ആ ആഗ്രഹം’ എന്റെ മനസ്സില്‍ കൂടുതല്‍ ശക്തിപ്പെട്ടത് ! തുറന്നു പറഞ്ഞ് ഫറ ഷിബില…
കക്ഷി അമ്മിണിപ്പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളെ കയ്യിലെടുത്ത താരമാണ് ഫറ ഷിബില. നാട്ടുമ്പുറത്തെ നിഷ്കളങ്കയായ തടിച്ച പെണ്‍കുട്ടിയുടെ കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. താരം കക്ഷി അമ്മിണി പിള്ള എന്ന സിനിമയ്ക്ക് വേണ്ടി നടത്തിയ ബോഡി മേക്ക് ഓവര്‍ സിനിമാലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. സിനിമയുടെ പ്രധാന കോണ്‍സെപ്റ്റ് തന്നെ താരത്തിന്റെ തടിയായിരുന്നു. അതുകൊണ്ടുതന്നെ ആ സിനിമയ്ക്ക് വേണ്ടി 20 കിലോ ഭാരം ആണ് ഫറ കൂട്ടിയത്. താരത്തിന്റെ ഡെഡിക്കേഷന്ന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകര്‍ നല്‍കിയത്. അടുത്തിടെ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ സിനിമയിലേക്കു വന്നതിന്റെ സാഹചര്യവും താരം വെളിപ്പെടുത്തി. അന്ന് താരം പറഞ്ഞതിങ്ങനെ… വീട്ടുകാര്‍ക്ക് സിനിമയെക്കുറിച്ചുള്ള വലിയ ധാരണ ഇല്ലായിരുന്നു. ആദ്യം ആങ്കറിംഗ് ചെയ്തു കൊണ്ടാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ലാല്‍ജോസ് സാറിന്റെ ഒരു റിയാലിറ്റി ഷോയില്‍ എന്നെ തെരഞ്ഞെടുത്തു. പക്ഷേ അതില്‍ എനിക്ക് പരാജയമാണ് നേരിട്ടത്.…
Read Moreഅപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘം പിടിയില്‍ ! സംഘത്തില്‍ അകപ്പെട്ട രണ്ടു നടിമാരെ രക്ഷപ്പെടുത്തി…
അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വന്ന പെണ്‍വാണിഭ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സംഘത്തിന്റെ പിടിയില്‍ കുടുങ്ങിയ രണ്ടു നടിമാരെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. താനെയിലെ പഞ്ചപഗഡിയില് നിന്നാണ് പെണ്‍വാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നടികളില്‍ ഒരാള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 42 കാരനായ സുനില്‍, ഹസീന ഖാലിദ് മേമന്, അപ്പാര്‍ട്ട്മെന്റ് ഉടമ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കസ്റ്റമറെന്ന വ്യാജനേ പോലീസ് പെണ്‍വാണിഭ സംഘത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് 3.60 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പിന്നാലെ തന്ത്രപൂര്‍വം സംഘത്തെ പിടികൂടുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി പ്രതികള്‍ മുതലാക്കുകയായിരുന്നു. കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ നടികളെ പ്രലോഭിപ്പിക്കുകയായിരുന്നെന്ന് പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. സംഘത്തില്‍ കൂടുല്‍…
Read Moreഅന്നെടുത്ത ആ തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചു ! വെളിപ്പെടുത്തലുമായി ലെന…
മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു. 1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിങ്ങനെ ഹിറ്റുകള്‍. അതിനു ശേഷം ലെന അഭിനയം നിര്‍ത്തി ക്ലിനിക്കല്‍ സൈക്കോളജി പഠിയ്ക്കുവാന്‍ മുംബൈയിലേയ്ക്ക് പോയി. പഠനം കഴിഞ്ഞ് അവിടെ ജോലിചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയില്‍ നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിയ്ക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകള്‍. വ്യത്യസ്ഥതയാര്‍ന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇക്കാലയളവില്‍ ഒരു സ്ഥാനം നേടിയെടുക്കാനും നടിയ്ക്കായി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ലെന തന്റെ ജീവിതത്തില്‍ ഏറെ…
Read Moreഫ്ളാറ്റില്‍ നിന്ന് അനാശാസ്യത്തിന് പൊക്കിയതോടെ ജീവിതം ആകെ തകിടം മറിഞ്ഞു ! ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന മാദകസുന്ദരി രേഷ്മയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒരു കാലത്ത് തെന്നിന്ത്യ അടക്കിവാണ മാദകസുന്ദരിമാരില്‍ പ്രമുഖയായിരുന്നു രേഷ്മ. ഷക്കീലയ്ക്കും മറിയയ്ക്കുമൊപ്പം ഒരു തരംഗം തന്നെ തീര്‍ക്കാന്‍ രേഷ്മയ്ക്കായി. ‘എ’ പടമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ബി ഗ്രേഡ് പടങ്ങളില്‍ താരറാണി ഷക്കീലയായിരുന്നുവെങ്കിലും യുവാക്കള്‍ക്ക് എന്നും പ്രിയം രേഷ്മയോടായിരുന്നു. ഏവരെയും സൗന്ദര്യവും ആകാരസൗഭഗവുമായിരുന്നു രേഷ്മയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒരു സമയത്ത് ഷക്കീലയെപ്പോലും കടത്തിവെട്ടിയായിരുന്നു രേഷ്മ ഹിറ്റുകള്‍ തീര്‍ത്തു കൊണ്ടിരുന്നത്. അങ്ങനെ തെന്നിന്ത്യന്‍ സിനിമയില്‍ സൗന്ദര്യത്തിനും ഗ്ലാമറിനും പകരം വയ്ക്കാനാളില്ലാതെ രേഷ്മ വളര്‍ന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപകമായതോടെ രേഷ്മയെപ്പോലെയുള്ള നടിമാരുടെ ഡിമാന്‍ഡിടിഞ്ഞു. ഇന്റര്‍നെറ്റിലൂടെ ഹാര്‍ഡ്കോര്‍ പോണ് വിരല്‍ത്തുമ്പത്ത് എത്തിയതോടെ സോഫ്റ്റ് പോണിന് ആവശ്യക്കാരില്ലാതെ രേഷ്മ ഫീല്‍ഡ് ഔട്ട് ആവുകയായിരുന്നു. എന്നു പറഞ്ഞാല്‍ പോര ആ ബി ഗ്രേഡ് സിനിമ ഫീല്‍ഡ് തന്നെ ഔട്ടാകുകയായിരുന്നു എന്നു വേണം പറയാന്‍. അതോടെ വെള്ളിത്തിരയില്‍ നിന്നും പടിയിറങ്ങിയ രേഷ്മയ്ക്ക് മുഖ്യധാര സിനിമയിലേക്ക് കയറിച്ചെല്ലുക അത്ര എളുപ്പമായിരുന്നില്ല.…
Read Moreതെറ്റായ തീരുമാനങ്ങളായിരുന്നു പലതും ! ആ തീരുമാനങ്ങളും അതിന്റെ ഫലവുമാണ് ഞാന്‍ ഇന്ന് അനുഭവിക്കുന്നത്; തുറന്നു പറച്ചിലുമായി സംയുക്ത മേനോന്…
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത മേനോന്.പോപ്പ്കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി. എടക്കാട് ബറ്റാലിയന്, എമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം. ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോന് സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീര്‍ത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോന് മുമ്പ് പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. അതേ സമയം സിനിമയില്‍ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാള്‍ എടുക്കാന്‍ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്നും തുറന്നു പറയുകയാണ് സംയുക്ത മേനോന് ഇപ്പോള്‍. അത്തരം തീരുമാനങ്ങള്‍…
Read Moreറെയ്സ പറയുന്നത് പച്ചക്കള്ളമെന്ന് ഡോക്ടര്‍ ! നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി;നടി വെട്ടിലായോ ?
തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന നടി റെയ്സ വില്‍സണിന്റെ ആരോപണത്തിനെതിരേ ക്ലിനിക് ഉടമ ഡോക്ടര്‍ ഭൈരവി സെന്തില്‍ രംഗത്ത്. റൈസ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത് ഇതാദ്യമായല്ലെന്നും ഒരാളുടെ സമ്മതം കൂടാതെ യാതൊരു ചികിത്സയ്ക്കും വിധേയയാക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറയുന്നു. ക്ലിനികിന്റെ ഔദ്യോഗിക പേജിലൂടെയാണ് വിവാദത്തോട് പ്രതികരിച്ചത്. തന്റെ സമ്മതപ്രകാരമല്ലാതെ നടത്തിയ ചികിത്സ പിഴച്ചുവെന്നും ഡോക്ടറെ വിളിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പറഞ്ഞ്് റെയ്സ വില്‍സണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. സംഭവത്തെക്കുറിച്ച് ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ…മുഖത്ത് കാണുന്ന ആ പാടുകളും തടിപ്പും ഗൗരവകരമല്ല. മുഖത്ത് യാതൊരു പ്രശ്നവും സംഭവിക്കാതെ അത് ഉടന്‍ തന്നെ മാറും. എന്നെയും എന്റെ ക്ലിനിക്കിനെയും വിവാദത്തില്‍ വലിച്ചിഴച്ച് എനിക്ക് മാനനഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. മാനസികമായും എനിക്ക് ഇതെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായി. അതുകൊണ്ടു തന്നെ നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് മാപ്പും…
Read Moreഒരു മണിക്കൂര്‍ നേരം വീടിനു പുറത്തു നിര്‍ത്തി ! ഭീഷണിപ്പെടുത്തുകയും ചെയ്തു;ഭര്‍ത്താവിനെതിരേ പരാതിയുമായി നടി…
തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയ ഭര്‍ത്താവിനെതിരേ പരാതി നല്കി യുവനടി. വെള്ളിയാഴ്ച കട്ടക്കിലെ നിമാഷിയിലെ വീട്ടിലേക്ക് പ്രവേശിക്കുന്നത് ഭര്‍ത്താവും കൂട്ടാളികളും തടഞ്ഞെന്ന് കാണിച്ച് വര്‍ഷയെന്ന നടിയാണ് പൊലീസിന് പരാതി നല്‍കിയത്. വര്‍ഷയുടെ പരാതിയില്‍ ഭര്‍ത്താവും എംപിയുമായ അനുഭവ് മൊഹന്തിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പുരിഘട്ട് പൊലീസാണ് അനുഭവ് മൊഹന്തിയുടെയും രണ്ട് കൂട്ടാളികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെനന് അഡീഷണല്‍ ഡിസിപി ത്രിനാഥ് മിശ്ര പറഞ്ഞു. ഐപിസി 498, 341, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വര്‍ഷയുടെ മുറിയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരു മണിക്കൂര്‍ നേരം തന്നെ വീട്ടിന് പുറത്ത് നിര്‍ത്തിയെന്നും പോലീസ് ഇടപെട്ടതിന് ശേഷമാണ് അകത്ത് കടക്കാനായതെന്നും വര്‍ഷ പറയുന്നു.
Read Moreപ്രമുഖ യുവനടിയ്ക്കു നേരെ കൊച്ചിയില്‍ അതിക്രമം ! രണ്ടു യുവാക്കള്‍ നടിയെ കടന്നു പിടിച്ചത് സഹോദരിയുടെ മുമ്പില്‍ വച്ച്; കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടന്ന സംഭവം കേരളത്തെ ഞെട്ടിക്കുന്നു…
കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയ്ക്കു നേരെ അതിക്രമം. മലയാളത്തിലെ പ്രമുഖ യുവനടിയാണ് അപമാനത്തിനിരയായത്. കൊച്ചിയിലെ മാളില്‍ വച്ച് രണ്ടു പേര് അപമാനിക്കാന്‍ ശ്രമിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പരാതിപ്പെട്ടത്. എന്നാല്‍ നടി ഇതുവരെ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ ആരാണ് അക്രമികളെന്ന് നടിയ്ക്ക് അറിയില്ല. ഇന്നലെ വൈകിട്ട് കൊച്ചിയിലെ മാളിലാണ് സംഭവം. സഹോദരിക്ക് മുമ്പില്‍ വച്ചായിരുന്നു അപമാന ശ്രമം. അമ്മയും കൂടെയുണ്ടായിരുന്നു. രണ്ട് തവണ ശരീരത്തില്‍ സ്പര്‍ശിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റില്‍ വച്ചും അപമാനിക്കാന്‍ ശ്രമിച്ചു, സംസാരിക്കാനും ശ്രമിച്ചു. അപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. ഇത്തരക്കാരുടെ മുഖത്ത് അടിക്കണം ഇതായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവച്ച വികാരം. ഇതിന് പിന്നാലെ സിസിടിവി പരിശോധിക്കുമെന്ന് മാള്‍ അധികൃതരും അറിയിച്ചു. സിസിടിവി പരിശോധിച്ച് തീരുമാനം എടുക്കും. ചെറുപ്പക്കാര്‍ അപമാനിച്ചുവെന്ന പരാതിയെ ഗൗരവത്തോടെയാണ് മാള്‍ അധികൃതര്‍ കാണുന്നത്. പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന പരാതി…
Read More