ഐപിഎസ് ഓഫീസറാകേണ്ടവര്‍ കോടികളുമായി ഓടിവരൂ… ഐപിഎസ് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും കോടികള്‍ തട്ടിയ നടിയും ഭര്‍ത്താവും ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

ഐപിഎസ് ഓഫീസറുടെ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് 3.5 കോടി രൂപ കബളിപ്പിച്ച കേസില്‍ ടെലിവിഷന്‍ നടിയും ഭര്‍ത്താവും അറസ്റ്റില്‍. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അടക്കം പേരില്‍ യുവാവിന് വ്യാജ നിയമന ഉത്തരവുകള്‍ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് 3.5 കോടി രൂപ കബളിപ്പിച്ചു എന്ന യുവാവിന്റെ പരാതിയില്‍ കേസെടുത്തത്. ടെലിവിഷന്‍ താരം 28 വയസുളള സപ്ന റാല്‍ഹാന്‍, ഭര്‍ത്താവ് പുനീത് കെ റാല്‍ഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഐപിഎസ് ഉദ്യോഗസ്ഥനായി നിയമനം തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് കോടികള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. പഞ്ചാബ് പൊലീസിന്റെ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഓഷിവാരയില്‍ ദമ്പതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം മുംബൈ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ സപ്ന റാല്‍ഹാന്‍ പങ്കെടുത്തിട്ടുണ്ട്. ദമ്പതികള്‍ക്കെതിരേ വഞ്ചന, വിശ്വാസ ലംഘനം,…

Read More

ജീവിതം തന്നെയാണ് എഴുതിയത് ! ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികള്‍; ഇനിയൊന്നും എഴുതുന്നില്ല എന്നു തീരുമാനിച്ചപ്പോഴൊക്കെ നിങ്ങള്‍ ശാസിച്ചിട്ടുണ്ട്; വേദന പങ്കുവെച്ച് ലക്ഷ്മി പ്രിയ

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മിപ്രിയ. ഇപ്പോഴിതാ വലിയൊരു സങ്കടം തുറന്ന് പറയുകയാണ് താരം. താന്‍ എഴുതിയ പുസ്തകത്തിന്റെ അതേ പേരില്‍ മറ്റൊരു എഴുത്തുകാരന്റെ പുസ്തകം പുറത്തിറങ്ങാന്‍ പോകുന്നതിന്റെ വിഷമമാണ് താരം പങ്കുവയ്ക്കുന്നത്. ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല ‘ എന്ന പേരിലാണ് രണ്ട് പുസ്തകം ഇറങ്ങുന്നത്. ഇതേപ്പറ്റി നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്… പ്രിയമുള്ളവരേ, അതീവ വിഷമത്തില്‍ ആണ് ഇപ്പൊ ഞാനുള്ളത്. 2018 സെപ്റ്റംബര്‍ മാസമാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല ‘എന്ന പേരില്‍ ഒരു പുസ്തകം എഴുതിയാല്‍ സ്വീകരിയ്ക്കുമോ എന്ന് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. എഴുതിക്കൊള്ളു എന്ന് നിങ്ങള്‍ പറഞ്ഞിട്ട് നിങ്ങള്‍ ധൈര്യം തന്നിട്ട് ആണ് ഞാന്‍ എഴുതി തുടങ്ങിയത്. 2019 ഒക്ടോബര്‍ മുതല്‍. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാം സ്വീകരിച്ചു 53 അധ്യായങ്ങള്‍ ഇവിടെ, ഫേസ്ബുക് ല്‍ എഴുതി.…

Read More

ഭര്‍ത്താവ് തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്യുന്നു ! ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന ഭീഷണിയും; പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയ നടിയുടെ ശരീരഭാഗങ്ങളിലെ മുറിവുകള്‍ കണ്ട് പോലീസുകാര്‍ ഞെട്ടി…

ഭര്‍ത്താവ് തന്നെ നിരന്തരം ബലാല്‍സംഗം ചെയ്യുന്നുവെന്ന പരാതിയുമായി നടി രംഗത്ത്. ബ്യട്ടീഷനായി തുടങ്ങി നടിയായ യുവതിയാണ് രണ്ടാം ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നു പറഞ്ഞ് പരാതി നല്‍കിയിരിക്കുന്നത്. ശരീരമാസകലം മുറിവുമായാണ് യുവതി സ്റ്റേഷനിലെത്തിയത്. നാളുകളായി തന്റെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് അവര്‍ പറയുന്നു. 42കാരനായ ശരവണന്‍ എന്ന ബിസിനസ്സുകാരനാണ് പ്രതി. ശരവണന്‍ തന്റെ ആദ്യ വിവാഹം മറച്ചുവെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. തൃച്ചിയിലെ അണ്ണാനഗറില്‍ ബ്യൂട്ടി ക്ലിനിക്ക് ബിസിനസുമായി തിരക്കിലായിരുന്ന യുവതി പിന്നീട് അഭിനയ രംഗത്ത് എത്തിപ്പെടുകയായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി നിന്നപ്പോള്‍ താനുമായി ശരവണന്‍ അടുക്കുകയായിരുന്നു എന്ന് യുവതി പറയുന്നു. 2014ല്‍ ആയിരുന്നു അത്. തുടര്‍ന്ന് തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. എന്നാല്‍ പിന്നീട് ശരവണന്റെ പെരുമാറ്റം തനിക്ക് പിന്നീട് ഒട്ടും യോജിക്കാനായില്ല. മദ്യലഹരിയിലായിരിക്കെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നിന്നും നൃത്തം…

Read More

ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്; പലരും തളര്‍ത്താന്‍ ശ്രമിച്ചു; തുറന്നു പറഞ്ഞ് ഹണിറോസ്

വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട്(2005) എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമാലോകത്ത് എത്തുന്നത്. ചങ്ക്‌സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന,റിംഗ് മാസ്റ്റര്‍ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് ഹണി റോസ്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. എന്തിലും ഏതിലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഹണി.ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അതിനെക്കുറിച്ച് അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി. ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് സംവിധായകന്‍ വിനയനെയാണ് എന്ന് താരം മനസ് തുറക്കുന്നു. ‘സിനിമയില്‍ മിക്കവരും അറിയുന്നവരാണ്. ഒരു സിനിമ ചെയ്യുമ്‌ബോള്‍ ആദ്യം അറിയിക്കുന്നത് വിനയന്‍ സാറിനെയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകള്‍ക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു.…

Read More

എന്റെ ഓര്‍മയില്‍ രണ്ടര വയസ്സുള്ള ഒരു ലക്ഷ്മിപ്രിയയുണ്ട് ! അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത് 14-ാം വയസില്‍; നടി ലക്ഷ്മി പ്രിയയുടെ പുസ്തകത്തില്‍ പറയുന്നത്…

സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലക്ഷ്മിപ്രിയ എഴുതിയ പുസ്തകം ചര്‍ച്ചയാവുകയാണ്.’കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’എന്ന പുസ്തകമാണ് ലക്ഷ്മി പ്രിയ പുറത്തിറക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല’ എന്ന പുസ്തകത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു മുമ്പിലാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തല്‍ നടത്തിയത്. ” എന്റെ ഓര്‍മയില്‍ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതല്‍ ഇപ്പോള്‍ വരെ, 34 വയസ്സിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്ളത്. അവിടം മുതല്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍. എന്റെ ജീവിതത്തിന്റെ നേര്‍ചിത്രം എന്നും പറയാം. നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തില്‍ ഉള്ളത്. വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച്…

Read More

പൊക്കവും നിറവുമില്ലാത്ത ‘രാജകുമാരനെ’ ഒളിച്ചോടിക്കെട്ടിയ സുന്ദരി ! അന്ന് വിമര്‍ശിച്ചവര്‍ക്ക് ഇന്ന് ദേവയാനി നല്‍കുന്ന ഒന്നാന്തരം മറുപടി ഇങ്ങനെ…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ശാലീനയായ പെണ്‍കുട്ടിയായിരുന്നു ദേവയാനി. ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് നടി. സംവിധായകന്‍ രാജകുമാരനാണ് ദേവയാനിയുടെ ഭര്‍ത്താവ്. ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ദേവയാനിയുടെയും രാജകുമാരന്റെയും വിവാഹം. ഏറെ നാളത്തെ പരിഹാസത്തിന് ഇപ്പോള്‍ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. സിംപിള്‍ ലുക്കും സൗമ്യമായ ചിരിയും ഒക്കെയാണ് ദേവയാനിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. കഥാപാത്രങ്ങള്‍ക്കനുസരിച്ചുളള മികവുറ്റ അഭിനയവും കണ്ണുകളിലെ തിളക്കവുമൊക്കെ ദേവയാനിയുടെ സവിശേഷതകളാണ്. 1993ല്‍ അഭിനയം തുടങ്ങിയെങ്കിലും 1996ലാണ് താരം നായികയാവുന്നത്. അഭിനയത്തിന് പുറമേ ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്താറുണ്ട്. മാംഗ്ലൂര്‍ സ്വദേശിയായ ജയദേവ്, നാഗര്‍കോവില്‍ സ്വദേശിനിയായ ലക്ഷ്മി അമ്മാള്‍ എന്നിവരുടെ മകളാണ് ദേവയാനി. സുഷ്മ ജയദേവ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് പിന്നീട് സിനിമയില്‍ സജിവമായതോടെ ദേവയാനി എന്നാക്കുകയായിരുന്നു. നടന്മാരായ നകുല്‍, മയൂര്‍ എന്നിവര്‍…

Read More

വല്ലാത്ത ഒറ്റപ്പെടലിനെത്തുടര്‍ന്ന് ജോലി ഉപേക്ഷിക്കാമോയെന്ന് ഞാന്‍ മുരളിയോടു ചോദിച്ചു ! 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര സിനിമാലോകത്തേക്ക് തിരികെ വരുമ്പോള്‍…

ഒരു കാലത്ത് മലയാള സിനിമാപ്രേമികള്‍ നെഞ്ചേറ്റിയ നായികയായിരുന്നു സുചിത്ര. എന്നാല്‍ വിവാഹത്തോടെ താരം സിനിമാലോകം വിട്ടത് ആരാധകരെയാകെ നിരാശരാക്കിയിരുന്നു. ഇപ്പോഴിതാ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുചിത്ര മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്. ഈ അവസരത്തില്‍ ഇത്രയും ദീര്‍ഘമായ ഇടവേളയെക്കുറിച്ച് മനസ്സു തുറക്കുകയാണ് താരം. മലയാള സിനിമയില്‍ ഇപ്പോള്‍ വലിയ മത്സരമാണുള്ളതെന്നും ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത് എന്നതിനാല്‍ വളരെ ആലോചിച്ചേ റീ എന്‍ട്രി തിരഞ്ഞെടുക്കുകയുള്ളൂ എന്നും താരം പറയുന്നു.”എന്റെ സഹോദരന്‍ ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാനിരുന്നതാണ്. പക്ഷേ, നടന്നില്ല. ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴും തോന്നും, അതുഞാന്‍ ചെയ്യേണ്ടിയിരുന്നതാണല്ലോ എന്ന്.’ സുചിത്ര പറയുന്നു. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…വിവാഹാലോചന വരുമ്പോള്‍ മുരളി ഡല്‍ഹിയില്‍ ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റായിരുന്നു. പിന്നീട് അമേരിക്കന്‍ എയര്‍ലൈന്‍സിലേക്കു മാറി. മുരളി ജോലിക്കു പോയാല്‍ ഒരു മാസം കഴിഞ്ഞേ വരൂ.…

Read More

നടന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നടി രംഗത്ത് ! വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം നടന്‍ അക്കാര്യം പറഞ്ഞതു കേട്ട് താന്‍ ഞെട്ടിയെന്നും നടി

മുന്‍ കാമുകനായ നടന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നടി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ പ്രമുഖ അഭിനേത്രിയും മോഡലുമായ യുവതിയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് നടന്‍ താനുമായി പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമായിരുന്നെന്നാണ് നടിയുടെ പരാതി. 26കാരിയായ നടി തന്റെ മുന്‍ കാമുകനും അഭിനേതാവും മോഡലും കൂടിയായ 34കാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 2017ല്‍ ഒരു ഷൂട്ടിംഗിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് സൗഹൃദത്തിലാവുകയും സൗഹൃദം പ്രണയമാവുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.പ്രതിയായ യുവാവ് നോയിഡ നിവാസിയാണ്. ദിവസവും കാമുകിയെ കാണാനായി മുംബൈയില്‍ എത്തും. പലപ്പോഴും വിവാഹവാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പിന്നീട് യുവാവ് വിവാഹത്തെ കുറിച്ച് പറയാതെ ഒഴിഞ്ഞ് മാറാന്‍ തുടങ്ങി. ഇതോടെയാണ് താന്‍ ചതിക്കപ്പെട്ടകാര്യം യുവതി മനസിലാക്കിയത്. എന്നാല്‍ പിന്നീട് പ്രതി തന്നോട് തന്റെ സുഹൃത്തുക്കളില്‍…

Read More

കാറപടകത്തില്‍ യുവനടിമാര്‍ക്ക് ദാരുണാന്ത്യം ! സംഭവം വനത്തില്‍ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍…

ഹൈദരാബാദ്: തെലങ്കാനയിലെ വികാരാബാദിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു സീരിയല്‍ നടിമാര്‍ക്ക് ദാരുണാന്ത്യം. തെലുങ്ക് സീരിയലിലെ മിന്നും താരങ്ങളായ ഭാര്‍ഗവി(20), അനുഷ റെഡ്ഡി(22) എന്നിവരാണ് മരിച്ചത്. ടിവി സീരിയലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് അനന്തഗിരി വനത്തില്‍ നിന്നും ഹൈദരാബാദിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവറും സഹയാത്രികനും പരിക്കേറ്റു ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ട്രക്കിലിടിക്കാതെ വെട്ടിച്ചതോടെ റോഡരികിലുള്ള മരത്തിലിടിക്കുകയായിരുന്നു. ഭാര്‍ഗവി സംഭവസ്ഥലത്തും അനുഷ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. ഇരുവരും തെലങ്കാന സ്വദേശികളാണ്. ജനപ്രിയ സീരിയലായ മുത്യാലമുഗ്ഗുവിലൂടെയാണ് ഭാര്‍ഗവി പ്രശസ്തയായത്.

Read More

13-ാം വയസ്സു മുതല്‍ എന്നെ ഒരു കറവപ്പശുവായി കണ്ടതിന് വളരെ നന്ദി ! കുടിച്ചു കൂത്താടി നടന്നിരുന്ന ആണ്‍മക്കളുടെ ആവശ്യങ്ങള്‍ക്കായി ഇഷ്ടംപോലെ ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു വാങ്ങിയതിനും ഒരുപാട് നന്ദിയുണ്ട്; മകള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നു പരാതി പറഞ്ഞ അമ്മയ്ക്ക് ചുട്ടമറുപടിയുമായി നടി സംഗീത

സിനിമാതാരങ്ങളെ വീട്ടുകാര്‍ ചൂഷണം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രശ്‌നം രൂക്ഷമാവുന്നതിനെത്തുടര്‍ന്ന് വീട്ടുകാരുമായി തെറ്റിപ്പിരിയുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളുണ്ട്. പല താരങ്ങള്‍ക്കും പറയാനുള്ളതാകട്ടെ തങ്ങളെ വീട്ടുകാര്‍ കറവപ്പശുക്കളായി ഉപയോഗിച്ച കഥകളാണ്. ഇപ്പോഴിതാ സമാനമായ ഒരു സംഭവം തുറന്നുപറയുകയാണ് നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട നടി സംഗീത ക്രിഷ്. സംഗീത തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം ഇവരുടെ അമ്മ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇതല്ല സത്യമെന്നും തന്നോട് കുഞ്ഞുപ്രായം മുതല്‍ അതിക്രൂരമായാണ് അമ്മയും കുടുംബവും പെരുമാറിയതെന്നും വ്യക്തമാക്കുകയാണ് സംഗീത ഇപ്പോള്‍. മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മിന്നി നിന്നിരുന്ന താരത്തിന്റെ ട്വിറ്റര്‍ കുറിപ്പാണ് വൈറലാകുന്നത്. അമ്മ തന്നോട് കാട്ടിയ ക്രൂരതകള്‍ക്കെല്ലാം ‘നന്ദി’ പറഞ്ഞുകൊണ്ടാണ് അമ്മയുടെയും കുടുംബത്തിന്റെ തനിനിറം താരം തുറന്നുകാട്ടുന്നത്. ‘പ്രിയപ്പെട്ട അമ്മേ, എന്നെ ജനിപ്പിച്ചതിന് നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നു വയസുമുതല്‍ ജോലിക്ക് പറഞ്ഞുവിട്ടതിന്…

Read More