അമലാ പോള്‍ നായികയായി ഇന്ന് റിലീസിംഗിനെത്തിയ ആടൈയുടെ ആദ്യ ഷോ മുടങ്ങിയാതായി റിപ്പോര്‍ട്ട്.ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ‘കെഡിഎം കീ’ തിയേറ്ററുകാര്‍ക്ക് ലഭ്യമായിട്ടില്ല. അതാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് തടസ്സം നേരിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.രത്‌നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ മേയ്‌ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടന്‍ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് അമല ‘ആടൈ’ ഏറ്റെടുക്കുന്നത്. അമലാ പോളിന്റെ ചില ചിത്രങ്ങളും സിനിമയോടനുബന്ധിച്ച് പുറത്തിറങ്ങിയിരുന്നു. അമല നഗ്നയായുള്ള ആ ചിത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആടൈ അസാധാരണമായ തിരക്കഥയാണ് എന്ന് നേരത്തെ അമലാ പോള്‍ പറഞ്ഞിരുന്നു.
Read More