രക്തദാനം പോലെതന്നെ മഹത്തായ ഒരു കാര്യമായാണ് ബീജദാനവും കണക്കാക്കുന്നത്. ഇത്തരത്തില്‍ ബീജം ദാനം ചെയ്യാനായി ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും ബ്രിസ്ബെയിനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു 37കാരനായ ആദം ഹൂപ്പര്‍. 10 ദിവസത്തെ ടൂറിനായി എത്തുന്ന ആദത്തെ കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകളാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും ബീജം ദാനം ചെയ്യുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് ആദം. ആദത്തിന്റെ വരവില്‍ ഒരു കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്ട്രേലിയയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ആദത്തിന്റെ യാത്ര, താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവര്‍ വഹിക്കണം. ആവശ്യക്കാര്‍ക്ക് ഒരു കപ്പിലാക്കി ആദം ബീജം നല്‍കും. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം വരെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് ഓസ്ട്രേലിയ. അതായതു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛന് ആരാണെന്ന് 18 വയസ്സ് കഴിഞ്ഞേ അറിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ ആദത്തിന് നിര്‍ബന്ധങ്ങളില്ല.…
Read More