ന്യുഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയവര്‍ക്ക് ഗൗതം അദാനിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അദാനിയുടെ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി നാസിര്‍ അലി ഷബാന്‍, ചാംഗ് ചുംഗ് ലിംഗ് എന്ന രണ്ടു വിദേശികൾ നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം. ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് സെബി അന്വേഷണ സംഘം പറഞ്ഞു.ചാംഗ് ചുംഗ് ലിംഗ് സ്ഥാപിച്ച കമ്പനിയില്‍ ഡയറക്ടറായിരുന്നത് ഒരു ഗുജറാത്ത് സ്വദേശിയാണ്. ഇയാള്‍ക്ക് പിന്നീട് അദാനിയുടെ കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസിര്‍ അലി ഷബാന്‍ അദാനി കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥന് പവര്‍ ഓഫ് അറ്റോണി നല്‍കിയിട്ടുണ്ട് എന്നതിന് തെളിവും ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ജേണലിസ്റ്റ്സിനു കിട്ടിയിട്ടുണ്ടെന്നു പറയുന്നു.
Read MoreTag: adani
‘സംഘിയെ’ ഏറ്റെടുത്ത് അദാനി ! ഇതിനായി ചെലവാക്കിയത് വന്‍തുക; പിന്നിലുള്ളത് വലിയ ലക്ഷ്യം
ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനിയായ സംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. 5000 കോടി രൂപയ്ക്കാണ് സംഘി ഇന്‍ഡസ്ട്രീസിനെ പൂര്‍ണമായി അദാനി ഏറ്റെടുത്തത്. കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി സംഘി, സംഘി കുടുംബത്തിലെ അംഗങ്ങള്‍, മറ്റ് പ്രൊമോട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് 56.74 ശതമാനം വരുന്ന 14.66 കോടി ഓഹരികള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്സ് ഏറ്റെടുക്കും. സംഘി ഇന്‍ഡസ്ട്രീസിനെ ഏറ്റെടുത്തത് അംബുജ സിമന്റ്സിന്റെ വളര്‍ച്ചയിലേക്കുള്ള പടവുകളില്‍ സുപ്രധാന ചുവടുവയ്പ്പാണെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി വ്യക്തമാക്കി. സംഘി ഇന്‍ഡസ്ട്രീസിന്റെ ബാക്കിയുള്ള 26 ശതമാനം ഓഹരികള്‍ 114.22 രൂപയ്ക്ക് സിമന്റ് മേജര്‍ ഓപ്പണ്‍ ഓഫര്‍ നല്‍കും. സംഘി ഗ്രൂപ്പിന്റെ ഇക്വിറ്റി മൂല്യം 2,950.6 കോടി രൂപയാണ്. ഓപ്പണ്‍ ഓഫര്‍ വിജയകരമായി പൂര്‍ത്തിയാകുകയാണെങ്കില്‍ ഇക്വിറ്റി മൂല്യം, മൊത്തം 82.74ശതമാനം ഓഹരികള്‍ക്ക് 2,441.37 കോടി രൂപയായി ഉയരും. കഴിഞ്ഞ…
Read Moreഊരാളുങ്കല്‍ കേരളത്തിലെ അദാനി ! മുഖ്യമന്ത്രിയ്ക്കു വേണ്ടി ഊരാളുങ്കല്‍ കള്ളപ്പണം വെളിപ്പിക്കുകയാണെന്ന് കെ എം ഷാജി…
കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും കെ എം ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്ലസ്ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. തുടര്‍ന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കെ.എം ഷാജിക്ക് നല്കിയ സ്വീകരണത്തിനിടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരായ അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് നേരത്തെ ഷാജി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട്ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു. ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു.
Read Moreഅദാനിയ്ക്കു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷക പ്രശ്നങ്ങളും ഉയര്‍ത്തുകയാണ് വേണ്ടതെന്ന് ശരദ് പവാര്‍ ! പ്രതിപക്ഷത്ത് ഭിന്നത…
അംബാനിയെയും അദാനിയെയും വിമര്‍ശിക്കുന്നതിനെതിരേ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് എതിരെ കോണ്‍ഗ്രസ്. ശരദ് പവാര്‍ അത്യാഗ്രഹിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അല്‍ക്കാ ലംബ രംഗത്തെത്തി. അദാനിക്കൊപ്പം ഇരിക്കുന്ന ശരദ് പവാറിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ക്കയുടെ പരാമര്‍ശം. ‘ഭയപ്പെട്ട അത്യഗ്രഹികളായ ആളുകള്‍ ഇന്ന് അവരുടെ വ്യക്തി താത്പര്യങ്ങള്‍ കാരണം സ്വേച്ഛാധിപത്യ ശക്തിക്ക് സ്തുതി പാടുന്നു. രാഹുല്‍ ഗാന്ധി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്നത്.’ അല്‍ക്ക ട്വിറ്ററില്‍ കുറിച്ചു. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാല്‍ രാജ്യത്തിന് അവര്‍ നല്കിയ സംഭാവനകളും ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു. വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ടെന്നും…
Read Moreഇനി ടെലികോം രംഗത്ത് അംബാനി-അദാനി പോരാട്ടം ! സ്പെക്ട്രം ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്…
രാജ്യത്തെ മുന്‍നിര വ്യവസായികളായ അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്കു കടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഈ മാസം അവസാനം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് പങ്കെടുക്കുമെന്നാണ് സൂചന. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലുമായും അദാനി ഗ്രൂപ്പ് നേരിട്ട് ഏറ്റുമുട്ടുന്നതിനുള്ള കളമാണ് ഇതോടെ ഒരുങ്ങുക. ഈ മാസം ഇരുപത്തിയാറിനു നടക്കുന്ന സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാലു കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചതായാണ് സൂചനകള്‍. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാമത്തെ കമ്പനി അദാനി ഗ്രൂപ്പ് ആണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷനല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു. എന്നാല്‍…
Read Moreഒരൊറ്റ നിമിഷം കൊണ്ട് സുക്കര്‍ബര്‍ഗിന് സംഭവിച്ചത് വന്‍വീഴ്ച ! അംബാനിയ്ക്കും അദാനിയ്ക്കും പിന്നിലായി ഫേസ്ബുക്ക് ഉടമ…
ഓഹരിവിപണിയില്‍ ഒരൊറ്റ ദിവസം ഉണ്ടായ ഇടിവില്‍ തകര്‍ന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ അതിസമ്പന്നര്‍ ലോകത്തെ ധനികരുടെ പട്ടികയില്‍ സക്കര്‍ബര്‍ഗിനെ മറികടക്കുകയും ചെയ്തു. മണികണ്ട്രോള് ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും സക്കര്‍ബര്‍ഗിനെക്കാള്‍ മെച്ചപ്പെട്ട റാങ്കിങ്ങിലെത്തി. നിലവില്‍ സക്കര്‍ബര്‍ഗിന് ഏകദേശം 8,500 കോടി ഡോളറാണ് ആസ്തിയെന്ന് ഫോര്‍ബ്സ് പറയുന്നു. മറ്റൊരു രസകരമായ വസ്തുത ധനികരുടെ പട്ടികയില്‍ അംബാനിയേക്കാള്‍ നേരിയ മുന്‍തൂക്കം അദാനിയ്ക്കാണ് എന്നുള്ളതാണ്. ഫോര്‍ബ്സിന്റെ കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ അദാനിക്ക് 9,010 കോടി ഡോളര്‍ ആസ്തിയാണ് ഉള്ളത്. ഇതോടെ ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായിരിക്കുകയാണ് അദാനി. അംബാനിയുടെ ആസ്തി 9,000 കോടി ഡോളറാണ്. ഇതോടെ ഫോര്‍ബ്സിന്റെ ലിസ്റ്റില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം 12 ആയി.
Read More‘അദാനി’ഫിക്കേഷന് തുടങ്ങി ! തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിംഗ് ഫീസ് കുറച്ചു;പ്രവേശന ഫീസ് എടുത്തുകളഞ്ഞു…
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന് സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. 2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ളെമിഗോയുമായി ചേര്‍ന്നാണ് ഡ്യൂട്ടിഫ്രീ…
Read Moreഅദാനി നോട്ട് ഓകെ അംബാനിയെങ്കില്‍ ‘ഡബിള്‍’ ഒകെ ! തിരുവനന്തപുരം എയര്‍പോര്‍ട്ട് അദാനിയെ ഏല്‍പ്പിക്കുന്നതിനെ എതിര്‍ക്കുന്ന പിണറായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് അനില്‍ അംബാനിയെ…
തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കേന്ദ്രസര്‍ക്കാര്‍ അദാനിയെ ഏല്‍പ്പിച്ചതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപിന്റെ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാര്‍ത്ത ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരെയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏല്‍പ്പിച്ചിരിക്കുന്നതെന്നു പറയാം. സാക്ഷാല്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെയാണ് പിണറായി ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. ന്യായങ്ങള്‍ പലത് പറയുന്നുണ്ട്. അനില്‍ അംബാനിയുടെ കമ്പനിക്ക് എങ്ങനെ സാമ്പത്തിക പരിശോധന അനുകൂലമാക്കി ബിഡില്‍ പങ്കെടുക്കാനായെന്നതും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കടക്കെണിയില്‍ ആകെ വലയുന്ന കമ്പനിയാണ് അനില്‍ അംബാനിയുടെ റിലയന്‍സ്. ജയില്‍ വാസത്തില്‍ നിന്ന് അനില്‍ കഷ്ടിച്ചു രക്ഷപ്പെട്ടതു തന്നെ ചേട്ടന് മുകേഷിന്റെ കരുണയിലാണ്. അത്തരത്തിലൊരു വ്യക്തിയുടെ കമ്പനിക്ക് ഇന്‍ഷുറന്‍സ് നല്‍കിയതിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി പിണറായി സര്‍ക്കാര്‍ റിലയന്‍സിന്…
Read More