ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പ് ലവേഴ്‌സ് ഡേയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അരേരേ പിള്ളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന് തെലുങ്കില്‍ വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിനകരും ഹരിണിയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ തോതിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഗാനങ്ങള്‍ക്കെതിരേ ഡിസ്ലൈക്ക് കാമ്പയിനും നായിക പ്രിയയ്ക്കെതിരെ ഹേറ്റ് കമന്റുകളും സജീവമായിരുന്നു. എന്നാല്‍ അന്യഭാഷകളിലേക്ക് എത്തുമ്പോള്‍ ചിത്രത്തിനും ചിത്രത്തിലെ ഗാനങ്ങള്‍ക്കും നായിക പ്രിയയ്ക്കും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ ഗാനത്തിന് താഴെ വരുന്ന കമന്റുകളില്‍ വിമര്‍ശനങ്ങളേറെയും മലയാളികളുടേതാണെന്നതും ശ്രദ്ധേയമാണ്. നേരത്തെ ചിത്രത്തിലെ ഏറ്റവുമധികം ഡിസ്ലൈക്ക് കാമ്പയിന്‍ നടന്ന ‘ഫ്രീക്ക് പെണ്ണെ’ എന്ന് തുടങ്ങുന്ന ഗാനം തെലുങ്കില്‍ റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തില്‍ ഗാനങ്ങള്‍ പുറത്തിറക്കാത്തത്…
Read MoreTag: adar love story
ദുല്‍ഖര്‍ എങ്ങാനും വിളിച്ചാല്‍ ഞാന്‍ ചിലപ്പോള്‍ ബോധം കെട്ടുവീഴും; പ്രണയദിനത്തില്‍ തന്റെ ഇഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് മലയാളി യുവാക്കളുടെ പുതിയ പ്രണയിനി പ്രിയാ വാര്യര്‍…
ഒരൊറ്റരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും താരമായ പെണ്‍കുട്ടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഈ കുസൃതിക്കുടുക്കയ്ക്ക് കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷത്തിലേറെ ആരാധകരെയാണ് പ്രിയ ലോകമാകമാനം സൃഷ്ടിച്ചത്. ആ കണ്ണിറുക്കലും ചിരിയും ആയിരക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്കാണ് പാഞ്ഞു കയറിയത്. എവിടെ തിരിഞ്ഞാലും പ്രിയമാത്രം. ‘ഒരു അഡാറ് ലവ്’വിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിലൂടെ ഒരൊറ്റ ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞതിന് പ്രിയ നന്ദി പറയുന്നത് സംവിധായകന്‍ ഒമര്‍ ലുലുവിനോടാണ്. പ്രണയദിനത്തില്‍ തന്റെ ഇഷ്ടങ്ങളെക്കുറിച്ച് പ്രിയ തുറന്നു പറയുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മലയാളികളുടെ സുന്ദരിക്കുടുക്ക മനസു തുറന്നത്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…ഒമര്‍ ഇക്കയുടെ ചങ്ക്‌സ് സിനിമയുടെ ഓഡിഷനു പോയിരുന്നു. അതില്‍ സെലക്ടായി. പക്ഷേ 12-ാം ക്ലാസിലെ പരീക്ഷ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. അതില്‍…
Read More