കോവിഡിനെതിരായ പോരാട്ടത്തിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ ഓക്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന് നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് വിവരം. പൂന ആസ്ഥാനമായിട്ടുള്ള മരുന്നു നിര്‍മാതാക്കളാണ് മൂന്നാഴ്ചയ്ക്കകം വാക്സിന് നിര്‍മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി തങ്ങളുടെ സംഘം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ഹില്ലുമായി സഹകരിച്ചാണ് പരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ വാക്സിന് ഉത്പാദിപ്പിക്കാനാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല പറഞ്ഞു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഈ വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കി അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചക്കുള്ളില് വാക്സിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സ്വന്തം…
Read More