ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇന്ന് യൂട്യൂബ് ഉപജീവനമാര്‍ഗമാക്കിയ നിരവളി ആളുകളും ലോകത്തെമ്പാടുമുണ്ട്്. പണത്തിനൊപ്പം പ്രശസ്തിയും കൈവരുമെന്നതാണ് യൂട്യൂബില്‍ വ്ളോഗ് ചെയ്യുന്നതിലേക്ക് ആളുകളെ നയിക്കുന്നത്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് വ്ളോഗര്‍മാരാണ് ആഗോളതലത്തില്‍ യൂട്യൂബില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് പോലെ ഇന്‍ഫ്ളുവന്‍സര്‍മാരും കണ്ടന്റ് ക്രിയേറ്റര്‍മാരും അരങ്ങുവാഴുന്നയിടമാണിന്ന് യൂട്യൂബ്. വര്‍ഷങ്ങളായി പരസ്യങ്ങളാണ് യൂട്യൂബിന്റെ പ്രധാന വരുമാന മാര്‍ഗം. ഈ വരുമാനത്തിന്റെ ഒരു പങ്ക് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും നല്കിവരുന്നു. യൂട്യൂബ് പ്രീമിയം വരിക്കാര്‍ അല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ കാണാതെ വീഡിയോകള്‍ ആസ്വദിക്കാന്‍ സാധിക്കില്ല. ചില പരസ്യങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം സ്കിപ്പ് ചെയ്യാന്‍ സാധിക്കുമെങ്കിലും മറ്റ് ചില പരസ്യങ്ങള്‍ മുഴുവന്‍ കാണാതെ വീഡിയോ കാണാന്‍ സാധിക്കില്ല. സ്കിപ്പ് ചെയ്യാന്‍ സാധിക്കാത്ത പരസ്യങ്ങള്‍ പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ശല്യമാവാറുണ്ട്. ഇത്തരക്കാര്‍ യൂട്യൂബ് പരസ്യങ്ങളെ തടയാന്‍ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കാറുണ്ട്.…
Read More