നെയ്റോബി: എത്യോപ്യയില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ അതോടൊപ്പം അവസാനിച്ചത് നിരവധി ജീവിതങ്ങള്‍ കൂടിയായിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു ഇന്ത്യക്കാരിയായ യുഎന്‍ ഉദ്യോഗസ്ഥയായ ശിഖ ഗാര്‍ഗ്. മൂന്നുവര്‍ഷത്തോളം പ്രണയിച്ചശേഷം മൂന്നുമാസം മുമ്പ് വിവാഹം കഴിച്ച ശിഖ, വിമാനത്തില്‍ക്കയറിയശേഷം ആദ്യം ചെയ്തത് ഭര്‍ത്താവ് സൗമ്യ ഭട്ടാചാര്യക്ക് മെസ്സേജ് അയക്കുകയായിരുന്നു. വിമാനമിറങ്ങിയിട്ട് വിളിക്കാമെന്ന ശിഖയുടെ സന്ദേശത്തിന് മറുപടി അയക്കാന്‍ സൗമ്യക്ക് സാധിക്കുന്നതിന് മുന്നെ, വിമാനവും അവരുടെ സ്വപ്നങ്ങളും കത്തിയമര്‍ന്നു. കെനിയയിലെ നെയ്റോബിയില്‍ യു.എന്‍. യോഗത്തിനുപോകുന്നതിനുവേണ്ടിയാണ് ശിഖ ദുരന്തത്തില്‍പ്പെട്ട വിമാനത്തില്‍ യാത്ര ചെയ്തത്. സൗമ്യയും ശിഖയ്ക്കൊപ്പം നയ്റോബിയിലേക്ക് പോകാനിരുന്നതായിരുന്നു. അവസാന നിമിഷം യാത്രാപദ്ധതികള്‍ മാറ്റിവെച്ചതോടെ, സൗമ്യ ന്യൂഡല്‍ഹിയില്‍ത്തന്നെ തങ്ങി. മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു. ‘ഞാന്‍ വിമാനത്തില്‍ക്കയറി, ലാന്‍ഡ് ചെയ്തശേഷം വിളിക്കാം’ എന്നായിരുന്നു ശിഖയുടെ സന്ദേശം. എന്നാല്‍ അതിനു മറുപടി അയയ്ക്കുന്നതിനു മുമ്പേ സൗമ്യയുടെ ഫോണില്‍ ആ ദുരന്തവാര്‍ത്തയെത്തി.…
Read More