ഗവാസ്‌കറിനെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചത് ആരും കണ്ടിട്ടില്ല ! സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോഡ്രൈവറെ ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച്; കേസ് അട്ടിമറിയുടെ പാതയിലോ ?

തിരുവനന്തപുരം : പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ മര്‍ദ്ദിക്കുന്നത് കണ്ടവര്‍ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. കേസില്‍ ഏകദൃക്‌സാക്ഷിയായ തിരുവനന്തപുരം സ്വദേശിയായ ഓട്ടോ ഡ്രൈവറെ ഇപ്പോള്‍ കാണാനില്ല. ഇയാള്‍ എവിടെയാണെന്നു പോലും ആര്‍ക്കും വിവരമില്ല. ഏറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സംഭവശേഷം ഇയാളുടെ ഓട്ടോയിലാണു സ്നിഗ്ധ തലസ്ഥാനത്തെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത്. ആശുപത്രിയില്‍ ഡോക്ടറോടു പറഞ്ഞത് ഓട്ടോ ഇടിച്ച് പരുക്കേറ്റെന്നാണ്. ഇക്കാര്യം ഡോക്ടര്‍ ആശുപത്രി രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും നോട്ടീസ് ഇറക്കുന്നതു പരിഗണനയിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും സ്നിഗ്ധയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയാറാകാത്തതിനു പിന്നില്‍ ഐ.പി.എസ്. അസോസിയേഷന്റെ സമ്മര്‍ദമാണ്. ദാസ്യപ്പണി വിവാദത്തേത്തുടര്‍ന്നു പോലീസ് ആസ്ഥാനത്തു ചേര്‍ന്ന അസോസിയേഷന്‍ യോഗത്തില്‍ ഔദ്യോഗികപക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച്…

Read More

എഡിജിപിയുടെ മകള്‍ കരാട്ടെയില്‍ പുലി ! ഒന്ന്…രണ്ട്…മൂന്ന്…ആറാമത്തെ ഇടിയില്‍ ബോധം പോയി; ഡ്രൈവര്‍ ഗവാസ്‌കര്‍ പറയുന്നതിങ്ങനെ…

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ കരാട്ടെ വിദഗ്ധയെന്ന് ഇടിയേറ്റ ഡ്രൈവര്‍ ഗവാസ്‌കര്‍. എഡിജിപിയുടെ മകള്‍ ആറുതവണ മൊബൈല്‍ ഫോണ്‍വച്ച് ആഞ്ഞിടിച്ചതായി ഗവാസ്‌കര്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പ്രതിരോധിക്കാനായില്ല. കരാട്ടെയില്‍ പ്രാവീണ്യമുള്ള യുവതിയുടെ ആക്രമണത്തെ തുടര്‍ന്നു രണ്ടു മിനിറ്റോളം ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ രണ്ടു മാസത്തോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്നലെ മുതല്‍ കാഴ്ചയ്ക്കു മങ്ങലുണ്ട് ‘എന്റെ പരാതിയില്‍ എഡിജിപിക്കെതിരെ നടപടിയുണ്ടായതില്‍ സന്തോഷമുണ്ട്. പക്ഷേ, ഭയമുണ്ട്. അവരെല്ലാം സ്വാധീനമുള്ളവരാണ്. ഞാന്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ പിന്നോട്ടു പോകില്ല.’ ഗവാസ്‌കര്‍ പറയുന്നു. നേത്രവിദഗ്ധര്‍ വൈകിട്ടു പരിശോധന നടത്തി. സുദേഷ് കുമാറിന്റെ വീട്ടില്‍ ഡ്യൂട്ടി ചെയ്തിരുന്ന പല പൊലീസുകാരെയും ദാസ്യവൃത്തി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ചിലരെ മര്‍ദിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു. വീട്ടു ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ ബിരുദധാരികളും പൊതുകാര്യങ്ങളെക്കുറിച്ചു ബോധമുള്ളവരുമാണെന്ന അറിവ് വീട്ടുകാരെ…

Read More

പുരുഷന്മാര്‍ക്കു പോലും രക്ഷയില്ല പിന്നല്ലേ സ്ത്രീകള്‍ക്ക് ! എഡിജിപിയുടെ വീട്ടില്‍ അന്ന് നേരിട്ടത് കൊടിയ പീഡനം ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ ക്യാമ്പ് ഫോളോവര്‍ രംഗത്ത്…

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനും കുടുംബത്തിനുമെതിരേ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുന്നു. എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ ഉറച്ചു നില്‍ക്കുകയും പിന്തുണയുമായി മുഖ്യമന്ത്രി തന്നെ രംഗത്തു വരികയും ചെയ്തതോടെ എഡിജിപിയുടെ സ്ഥിതി കൂടുതല്‍ കഷ്ടത്തിലാവുകയാണ്. ഇതോടൊപ്പം സുധേഷ്‌കുമാറിന്റെ കുടുംബത്തിനെതിരേ കൂടുതല്‍ ആരോപണങ്ങളും ഉയരുകയാണ്.എഡിജിപിയുടെ വീട്ടില്‍ ക്യാംപ് ഫോളോവറായി ജോലി ചെയ്ത വനിതയാണ് തനിക്ക് ആ വീട്ടില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. വീട്ടുജോലിക്ക് വൈകി വന്നതിന് തന്നെ മര്‍ദ്ദിക്കാന്‍ എഡിജിപിയുടെ ഭാര്യയും മകളും ശ്രമിച്ചു.തന്നെ ശകാരിച്ചതും അസഭ്യവര്‍ഷം നടത്തിയതും പോരാഞ്ഞിട്ട് തന്റെ കുടുംബത്തിന് നേരേയും അസഭ്യ വര്‍ഷമുണ്ടായി. ഭാര്യയേക്കാളും മകളേക്കാളും മോശമായ രീതിയില്‍ എഡിജിപിയും തനിക്ക് നേരെ പെരുമാറിയെന്നും ഈ ഉദ്യോഗസ്ഥ പറയുന്നു. അങ്ങേയറ്റം മോശമായാണ് എഡിജിപിയും കുടുംബവും ക്യാംപ് ഫോളോവേഴ്‌സായി ജോലി ചെയ്തിരുന്ന പോലീസുകാരോട് പെരുമാറിയിരുന്നതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തു. തന്നെ…

Read More