പെണ്‍കുട്ടിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത് എഡിജിപി ബി സന്ധ്യയിലേക്ക്; ചട്ടമ്പി സ്വാമി സ്മാരകത്തിന്റെ ഭൂമി കൈവശം വച്ചെന്ന് ആരോപിച്ച് സത്യാഗ്രഹമിരുന്നതിന്റെ പ്രതികാരമോ ലിംഗഛേദം; ചോദ്യങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടി മൊഴിമാറ്റിയതോടെ സംഭവം പുതിയ വഴിത്തിരിവിലേക്ക്. പുതിയ മൊഴിപ്രകാരം എ.ഡി.ജി.പി ബി.സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാര്‍ എന്നീ നാലുപേര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ബാക്കിപത്രമാണ് ഈ ലിംഗഛേദം. ഈ വെളിപ്പെടുത്തല്‍ പോലീസിന് വലിയ തലവേദനയായിരിക്കുകയാണ്. വിഷയത്തില്‍ എഡിജിപിക്ക് വിശദീകരണം നല്‍കേണ്ടി വരികയും ചെയ്യും. പുതിയ വെളിപ്പെടുത്തലില്‍ പെണ്‍കുട്ടി ഉറച്ചു നിന്നാല്‍ കോടതിയും ഇടപെടും. കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമി ജന്മസ്ഥലവുമായി ബന്ധപ്പെട്ട സമരമാണ് ഗംഗേശാനന്ദയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഈ സമരം ഗംഗേശാന്ദ നടത്തിയത് സന്ധ്യക്ക് എതിരെയായിരുന്നു. ഇതിലുള്ള പ്രതികാരമാണ് ജനനേന്ദ്രീയം മുറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഒളിച്ചിരിക്കുന്നത്. നേരത്തെ പെണ്‍കുട്ടിയുടെ അമ്മയും സന്ധ്യക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട സമരത്തിന്റെ വൈരാഗ്യം സന്ധ്യ തീര്‍ക്കുന്നതെന്നതായിരുന്നു അമ്മയും പറഞ്ഞത്. ഇതു സംബന്ധിച്ച് പൊലീസിന് പരാതിയും…

Read More