ആധാര്‍ വിവരങ്ങള്‍ ചോരുന്നത് നിത്യ സംഭവമായിരിക്കുകയാണ്. പലവിധേന ഇത് സംഭവിക്കാറുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍കൊണ്ട് 13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് പൂര്‍ണ്ണമായും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ആധാര്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുണ്ടാവുന്ന ഗുരുതരപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും അവ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുകയാണ് അനിവര്‍ അരവിന്ദ് എന്ന സോഫ്റ്റ്വെയര് എന്‍ജിനീയര്‍. 1. ലീക്കായ ആധാര്‍ ബാങ്ക്എക്കൗണ്ട് നമ്പറുകള്‍ കൂടുതലും ഇതിന്റെ ദുരുപയോഗം കൊണ്ട് എന്ത് സംഭവിയ്ക്കും എന്ന് അറിവില്ലാത്തവരുടേതാണ്. തൊഴിലുറപ്പിലും വയോജന, വിധവാ പെന്‍ഷനിലുമൊക്കെഉള്ളവരുടെ ജന്‍ധന്‍ അക്കൗണ്ടുകളൊക്കെയാണ് ലീക്കായതില്‍ പലതും. ജന്‍ധന്‍ എക്കൗണ്ട് എന്നാല്‍ ആധാര്‍ ഇനേബിള്‍ഡ് പേയ്മെന്റ് അക്കൗണ്ടുകളാണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ബാങ്ക് സഹായത്തോടെ ഡിമോണിറ്റൈസേഷന് കാലത്ത് കള്ളപ്പണം വെളുപ്പിയ്ക്കാന് ഉപയോഗപ്പെടുത്തിയതിനു പിന്നിലെ ഒരു കാരണം അന്നേ വെബ്സൈറ്റുകളില്‍ ലഭ്യമായിരുന്ന ആധാര്‍ നമ്പറുകളാണ്. ഇത്തരം ദുരുപയോഗം നടന്നാല്‍ ഉത്തരവാദിത്വം ആ അക്കൗണ്ട്/ആധാര്‍ ഉടമയായ…
Read More