വളഞ്ഞ വഴികളിലൂടെ പണം വാരിക്കൂട്ടിയെങ്കിലും അതിലൊരു ഭാഗം പാവങ്ങൾക്കായി ചെലവഴിച്ചതു വഴിയാണ് പലർക്കും വരദരാജ മുതലിയാർ എന്ന അധോലോക നായകൻ നല്ലവനായി മാറിയത്. സിഎസ്ടിഎമ്മിനു സമീപം സ്ഥിതി ചെയ്യുന്ന ബിസ്മില്ല ഷാ ബാബയിലെ ദർഗയിൽ വരദരാജ മുതലിയാർ ദരിദ്രർക്കു ഭക്ഷണം നൽകുക പതിവായിരുന്നു. ഇതു സാധാരണക്കാർക്കിടയിൽ വരദരാജനു വലിയ പ്രതിച്ഛായ സമ്മാനിച്ചു. ഇന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഈ ദർഗയിൽ ദരിദ്രർക്കു ഭക്ഷണം നൽകുന്നുണ്ട്. അക്കാലത്തു വളരെ പ്രസിദ്ധമായിരുന്ന ഗണേഷ് ചതുർഥി വേളയിൽ മാതുങ്ക സ്റ്റേഷനു സമീപമുള്ള ഗണേഷ് പന്തലുകൾക്ക് അദ്ദേഹം വഴിപാടുകൾ നൽകി. വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരും സെലിബ്രിറ്റികളും ഈ പന്തൽ സന്ദർശിക്കുമായിരുന്നു. മുംബൈയെ വിറപ്പിച്ചു നിയമ വിരുദ്ധ മാർഗത്തിലൂടെ സഞ്ചരിച്ചും ഗുണ്ടാപ്പടയെ കൂടെക്കൂട്ടിയും ദക്ഷിണേന്ത്യക്കാരുടെ രക്ഷകനായും ഹാജി മസ്താന്റെയും കരിംലാലയുടെയും അടുത്ത സുഹൃത്തായും മുന്നോട്ടുപോയ വരദരാജൻ തന്റേതായ ഒരു ഇരിപ്പിടം മുംബൈ മഹാനഗരത്തിൽ സൃഷ്ടിച്ചെടുത്തു. ചെറിയ…
Read MoreTag: adholokam parampara
മുതലിയാരെ പിടിച്ച മസ്താൻ!ആദ്യത്തെ ധാരാവി
അക്കാലത്തു മസ്താൻ ഒരു ഡോൺ ആയി വളർന്നുക്കൊണ്ടിരിക്കുന്ന സമയമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായൊക്കെ മസ്താനു നല്ല ബന്ധം. ആന്റിന മോഷണക്കേസിൽ തമിഴ്നാട്ടുകാരൻ ഒരാൾ ദിവസങ്ങളായി കസ്റ്റംസ് കസ്റ്റഡിയിൽ മർദനമേറ്റു കഴിയുന്നു എന്നു കേട്ടതോടെ മസ്താന്റെ തമിഴ് സ്നേഹം ഉണർന്നു. അയാളെ കാണണമെന്നു തോന്നി.മസ്താൻ നേരെ വരദരാജയെ തേടിയെത്തി. ലോക്കപ്പിൽ വരദരാജനെ കണ്ടതും മസ്താൻ തമിഴിൽ ഒരു ചോദ്യം. ” വണക്കം തലൈവരെ.. സൗഖ്യമാ..’ മസ്താന്റെ ആ ചോദ്യത്തിനു മുന്നിൽ മുതലിയാർ വീണു. കസ്റ്റംസിന്റെ പിടിയിൽനിന്നും വരദരാജനെ മസ്താൻ രക്ഷിച്ചു. ഇത്രയും മർദനം കിട്ടിയിട്ടും ഒന്നും വെളിപ്പെടുത്താതെ നിൽക്കുന്ന വരദരാജയെ ഒപ്പംകൂട്ടാൻ പറ്റിയ ആളാണെന്നു മസ്താനു തോന്നി. ജീവിതത്തിലെ നിർണായക ഘട്ടത്തിൽ തനിക്കു തുണയായ മസ്താനെ മുതലിയാർക്കും നന്നായി ബോധിച്ചു. ഇരുവരുടെയും തമിഴ് ബന്ധം ഈ സൗഹൃദം ഊട്ടിയുറപ്പിച്ചു. ലോക്കപ്പിൽനിന്ന് ഇറങ്ങിയ ആ നിമിഷം മുതൽ മസ്താനുവേണ്ടി മുതലിയാർ നിലകൊണ്ടു.…
Read Moreവരദരാജ മുതലിയാർ; ഹാജി മസ്താൻ എന്ന ഗോഡ് ഫാദറിന്റെ തണലിൽ വളർന്ന വരദ ഭായ്എന്ന ഡോൺ;സിനിമാക്കാരുടെ ഇഷ്ടകഥാപാത്രം
ഹാജി മസ്താന്റെ കാലത്തുതന്നെ മുംബൈ അധോലോകത്തിൽ വേരൂന്നിയ മറ്റൊരു തമിഴ്നാട്ടുകാരനാണ് വരദരാജ മുതലിയാർ. തമിഴ്നാട്ടുകാരനായ ഹാജി മസ്താന്റെ പരിഗണനയും സൗഹൃദവും സ്നേഹവും ആവോളം ലഭിച്ച മറ്റൊരു തമിഴ്നാട്ടുകാരൻ. ശരിക്കും മുതലിയാരെ വളർത്തിയതു ഹാജി മസ്താൻ ആണെന്നു പറയാം. മുംബൈ അധോലോകത്തിലെ രണ്ടാമത്തെ തമിഴ് ഡോൺ. ഹാജി മസ്താൻ എന്ന ഗോഡ് ഫാദറിന്റെ തണലിൽ വളർന്നു വലുതായ വരദരാജൻ പ്രത്യുപകാരമായി ഹാജി മസ്താന്റെ ചങ്കായി മാറി. വരദ ഭായ് എന്നു മുംബൈ അധോലോകം ബഹുമാനത്തോടെ വിളിച്ച നല്ലവനായ ഡോൺ എന്നു വിശേഷിപ്പിക്കാവുന്ന ക്രിമിനൽ. സിനിമകളിലെ താരം!വരദരാജന്റെ ജീവിതം പ്രമേയമാക്കി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ പിറന്നു. കമലഹാസന്റെ നായകൻ ഇതിനുദാഹരണം. ഏറ്റവും കൂടുതൽ സിനിമകൾക്കു പ്രമേയമായ അധോലോക നേതാവ് വരദരാജന് ആയിരുന്നെന്നു പറയാം. വരദരാജ മുതലിയാരുടെ കാലത്തു തന്നെയാണ് ഹാജി മസ്താനും കരിം ലാലയും അധോലോകം വാണത്. മുംബൈ…
Read Moreസൈക്കിൾ പണിക്കു വന്ന മസ്താൻ! പിന്നെ എല്ലാവരേയും അസൂയപ്പെടുത്തുന്ന വളർച്ച; അറബ് ഷേഖിനെ പരിചയപ്പെട്ടതു മുതലുള്ള വളർച്ചയുടെ പടവുകൾ ഇങ്ങനെ…
1926 മാർച്ച് ഒന്നിന് തമിഴ്നാട്ടിലെ കടലൂരിലാണ് മസ്താൻ മിർസ എന്ന ഹാജി മസ്താന്റെ ജനനം. എട്ടാമത്തെ വയസിൽ ബോംബെയിൽ അച്ഛൻ ഹൈദർ മിർസയോടൊപ്പം ജോലി ചെയ്യാനായി വന്നതാണ് മസ്താൻ. അന്നു മസ്താന്റെ അച്ഛനു ബോംബെയിലെ ക്രാഫോർഡ് മാർക്കറ്റിൽ സൈക്കിൾ റിപ്പയർ ഷോപ്പുണ്ട്. ആദ്യത്തെ ഒരു പത്തു കൊല്ലം അച്ഛനെ സഹായിച്ചുകൊണ്ട് ആ കടയിൽ നിന്നു. അതിനിടെ, മസ്താൻ ഹിന്ദിയും മറാത്തിയും അടക്കം പല ഭാഷകളും പഠിച്ചെടുത്തു. മസ്താൻ രാവിലെ മുതൽ രാത്രിവരെ കടയിൽ കഴിച്ചുകൂട്ടുമായിരുന്നു. ചെറുപ്പം മുതൽ ആഡംബരത്തോടു വലിയ കന്പമായിരുന്നു മസ്താന്. നല്ല വൃത്തിയായി നടക്കാനും ആഷ്പുഷ് ജീവിതം നയിക്കാനും അതിയായ ആഗ്രഹം. കടയിലിരുന്നു ജോലി ചെയ്യുന്പോഴും കടയ്ക്കു മുന്നിലൂടെ പോകുന്ന ആഡംബര വാഹനങ്ങളിലും സന്പന്നരിലും മസ്താന്റെ കണ്ണുടക്കിയിരുന്നു. എന്നെങ്കിലുമൊരു നാൾ അവരെപ്പോലെ തനിക്കും ആകാൻ കഴിയുമെന്നു മസ്താൻ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ വെറുതെയായില്ല എന്നു…
Read Moreആരാണ് ഹാജി മസ്താൻ? അധോലോക നേതാക്കളുടെ ജീവിതം; അസാധാരണ സംഭവങ്ങൾ…
അധോലോകം… സാധാരണക്കാരൻ എന്നും വിസ്മയത്തോടെയാണ് അധോലോകത്തെക്കുറിച്ചു കേട്ടിട്ടുള്ളത്. ആ ഇരുണ്ട ലോകത്തു നടക്കുന്ന സംഭവങ്ങൾ അവനെന്നും ആകാംക്ഷയാണ്. അതുകൊണ്ടാണ് അധോലോക നേതാക്കളുടെ കഥകൾക്കു സിനിമകളിലും നോവലുകളിലുമൊക്കെ വലിയ ഇടംകിട്ടിയത്. അധോലോക നായകരെ വീരശൂരപരാക്രമികളായി അവതരിപ്പിക്കുന്ന നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. പോലീസ്- അധോലോക പോരാട്ടങ്ങളും അധോലോക സംഘങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളുമൊക്കെ നിറം പിടിപ്പിച്ച കഥകളായി ഇപ്പോഴും സമൂഹത്തിൽ പ്രചരിക്കാറുണ്ട്. രാജ്യത്തെ അധോലോകങ്ങളെ അടക്കിവാണ ചിലരുടെ ജീവിതം പരിശോധിക്കുകയാണ് ഈ പരന്പര. ഹാജി മസ്താൻ എന്ന ഡോൺ! ഇന്ത്യയിലെ അധോലോകം എന്നു പറഞ്ഞാൽ അതു മുംബൈ അധോലോകമാണ്. നാടിനു പേടി സ്വപ്നമായി മുംബൈ അധോലോകത്തെ മാറ്റിയതിനു നേതൃത്വം വഹിച്ചവർ പലരുണ്ട്. ഇവരെല്ലാം മഹാരാഷ്ട്രക്കാരനാണെന്നു കരുതരുത്. മറുനാട്ടിൽനിന്നു മുംബൈയിലെത്തി സാമ്രാജ്യം പടുത്തുയർത്തിയവരാണ് ഈ ഡോണുകളിൽ പലരും. ആദ്യത്തെ മുംബൈ അധോലോക ഡോൺ എന്നു വിളിക്കാവുന്നയാൾ ഹാജി മസ്താൻ ആണ്. തമിഴ്നാട്ടുകാരനായിരുന്നു ഹാജി…
Read More