ബോളിവുഡിലെ ഗ്ലാമര്‍ താരവും വിവാദ നായികയുമാണ് രാഖി സാവന്ത്. രാഖിയെപ്പറ്റി നിരവധി വാര്‍ത്തകളും വിവാദങ്ങളും അടിക്കടി വരാറുണ്ട്. ഇത്തവണ മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന് ദുറാനി നടത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഖി. ആദില്‍ തന്റെ നഗ്നവിഡിയോകള്‍ 47 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നാണ് രാഖി ആരോപിക്കുന്നത്. ശുചിമുറിയില്‍ വച്ചും അല്ലാതെയും നിരവധി നഗ്ന വീഡിയോകള്‍ ആദില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും, ഇയാളുടെ ഭാര്യ ആയതിനാല്‍ താന്‍ പ്രതികരിക്കാതെ ഇരിക്കുകയായിരുന്നുവെന്നും രാഖി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. നഗ്ന വിഡിയോകള്‍ വൈറലായാല്‍ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ലെന്നും രാഖി പറഞ്ഞു. ലോകം മുഴുവന്‍ എന്റെ നഗ്ന വീഡിയോ കണ്ടതിന് ശേഷം ഞാന്‍ എങ്ങോട്ട് പോകും. വിഷം കഴിക്കണോ, തൂങ്ങി മരിക്കണോ? കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ എന്റെ നഗ്ന വിഡിയോകള്‍ കണ്ടതിന് ശേഷം ഞാന്‍ എന്ത് ചെയ്യും, എന്റെ സഹോദരന്റെ കുട്ടികള്‍,…
Read More