വീട്ടില്‍ നിന്ന് നാലുലക്ഷത്തി അഞ്ഞൂറ് രൂപ മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ കള്ളനെ പിടിക്കാന്‍ പോലീസ് നായ എത്തുമെന്നറിഞ്ഞതോടെ പണം കിട്ടിയെന്നും പരാതി പിന്‍വലിക്കണമെന്നുമായി പരാതിക്കാരന്‍. എന്നാല്‍, പോലീസിനെ ചുറ്റിച്ചവര്‍ക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കുമെന്ന് സി.ഐ: അനില്‍ ജോര്‍ജ് അറിയിച്ചു. നാലുദിവസം മുമ്പാണ് നാല്‍പ്പത്തിയൊമ്പതുകാരനായ വ്യാപാരി പണം മോഷണം പോയെന്ന് അടിമാലി പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മുറിയിലെ അലമാരിയില്‍ ആറു ലക്ഷം രൂപ സൂക്ഷിച്ചിരുന്നെന്നും പിന്നെ നോക്കിയപ്പോള്‍ 1.99 ലക്ഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു. പോലീസ് പരിശോധിച്ചപ്പോള്‍ അലമാരയുടെ പൂട്ടുപൊളിച്ചിട്ടില്ല. ഇതോടെ തെല്ല് അമാന്തിച്ചെങ്കിലും പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വിരലടയാള വിദഗ്ധരും പോലീസ് നായയും പരാതിക്കാരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വിളിച്ചപ്പോഴാണ് പണം ലഭിച്ചെന്ന മറുപടി. കള്ളന്‍ കപ്പലില്‍ തന്നെയെന്ന് മനസ്സിലായതോടെയാണ് വ്യാപാരി പരാതി പിന്‍വലിച്ചതെന്നാണ് വിവരം.
Read MoreTag: adimali
ജെസ്‌ന അടിമാലിയില്‍ വന്നിരുന്നു ? ടാക്‌സി ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു; അന്വേഷണ സംഘത്തലവനായ ഡിവൈഎസ്പി ചന്ദ്രശേഖരപിള്ള ഇന്നു വിരമിക്കും
പത്തനംതിട്ട : മുക്കൂട്ടുതറയില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി ഒരു ടാക്‌സി ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താനാണ് ടാക്സി സ്റ്റാന്‍ഡില്‍നിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തല്‍. പത്രങ്ങള്‍ വായിക്കാതിരുന്നതിനാല്‍ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണു ജെസ്നയുടെ പടവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴാണ് തന്റെ കാറില്‍ ഇതേ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി കാറില്‍ സഞ്ചരിച്ച കാര്യം ഓര്‍ത്തത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഫോട്ടോ കണ്ടതു കൊണ്ടു മാത്രം ഇക്കാര്യം സ്ഥിരീകരിക്കാനാകില്ലെന്നും വിലയിരുത്തുന്നു. ഇതിനിടെ, ജെസ്നയെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘത്തലവനായ തിരുവല്ല ഡിവൈ.എസ്.പി: ആര്‍. ചന്ദ്രശേഖരപിള്ള ഇന്നു സര്‍വീസില്‍നിന്ന് വിരമിക്കുകയാണ്. പരമാവധി അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ…
Read Moreവീട്ടിലെത്തുമ്പോള്‍ സെലീന തുണി അലക്കുകയായിരുന്നു; പണം തിരികെ ചോദിച്ചപ്പോള്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണി; നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടമ്മയെ കൊന്ന യുവാവ്…
നാടിനെ നടുക്കിയ അടിമാലി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി റിജോഷ്(30). സംഭവത്തെക്കുറിച്ച് റിജോഷ് പറയുന്നതിങ്ങനെ.വീട്ടിലെത്തുമ്പോള്‍ അവള്‍ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോള്‍ ഞാന്‍ അഭിഭാഷകയാണെന്നും കേസില്‍ കുടുക്കുമന്നും പറഞ്ഞ് അവള്‍ ഭീഷിണിപ്പെടുത്തി. ഇത്രയുമായപ്പോള്‍ ദേഷ്യം കൊണ്ട് സമനില തെറ്റി. സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിന് കുത്തി. ഇതേ കത്തികൊണ്ടുതന്നെ ഇടത്തെ മാറിടത്തിന്റെ ഒരുഭാഗം മുറിച്ചെടുത്ത് തുണിയില്‍ പൊതിഞ്ഞെടുത്തു. പിന്നെ വീട്ടിലെത്തി ഈ പൊതി മുറിക്കുള്ളില്‍ സൂക്ഷിച്ചു. അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് ഇതിനെല്ലാം കാരണമെന്നും റിജോഷ് വ്യക്തമാക്കുന്നു. ഇന്ന് പുലര്‍ച്ചെ 3-ന് തൊടുപുഴയിലെ വീട്ടില്‍ നിന്നാണ് അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രാഥമീക ചോദ്യം ചെയ്യലില്‍ തന്നെ കൃത്യം ചെയ്തത് താനാണെന്ന് ഇയാള്‍ സമ്മതിച്ചതായി…
Read More