റായ്ബറേലി: രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആളുകള്‍ ഒന്ന് അമ്പരന്നു. നല്ലപ്രായത്തില്‍ വിവാഹം കഴിക്കാതെ നടന്ന രാഹുലിന് പെട്ടെന്ന് ഇത് എന്തുപറ്റി എന്നായി ആളുകളുടെ ചോദ്യം. ആരാണ് രാഹുലിന്റെ മനസിളക്കിയ ആ സുന്ദരി എന്നായി അടുത്ത ചോദ്യം. ആ അന്വേഷണം ചെന്നെത്തിയത് റായ്ബറേലിയിലെ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിംഗില്‍ ആയിരുന്നു. അഞ്ച് വട്ടം റായ്ബറേലി എംഎല്‍എയായിരുന്ന അഖിലേഷ് സിംഗിന്റെ മകളായ അദിതിയെ രാഹുല്‍ വിവാഹം കഴിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. മെയ് മാസം വിവാഹമുണ്ടാകുമെന്നും വ്യാജ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ തന്നെ അസ്വസ്ഥതയാക്കിയെന്നും രാഹുല്‍ തന്റെ രാഖി സഹോദരനാണെന്നും സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും അദിതി സിംഗ് ഒരു ചാനലിലോട് വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ അടുത്ത സുഹൃത്ത് കൂടിയായ അദിതിയും രാഹുലും ഒരുമിച്ചുള്ള ചിത്രങ്ങളും സോണിയാ ഗാന്ധിക്ക് ഒപ്പമുളള അദിതിയുടെ ചിത്രങ്ങളുമാണ് പ്രചരണങ്ങള്‍ക്ക് പിന്നില്‍. റായ്ബറേലിയിലെ…
Read More