നിസ്വാര്‍ഥ സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ് വാവാ സുരേഷ്. കേരളത്തിലങ്ങോളമിങ്ങോളം എത്തി പാമ്പുകളെ പിടികൂടുകയും കാട്ടില്‍ വിടുകയും ചെയ്യുന്നതിന് യാതൊരു പ്രതിഫലവും വാങ്ങുന്നയാളല്ല വാവ. കേരളത്തെ നടുക്കിയ ഉത്രാ കൊലക്കേസില്‍ കേസ് തെളിയാന്‍ പോലും കാരണമായത് വാവാ സുരേഷിന്റെ നിഗമനങ്ങളും വെളിപ്പെടുത്തലുകളും ആണ്. നല്ല ഒരു മനുഷ്യസ്നേഹി കൂടിയായ വാവ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച ഈ മനുഷ്യന് ഇപ്പോഴും തന്റെ കൊച്ചു വീട്ടിലാണ് കഴിയുന്നത്. ഇപ്പോള്‍ വാവയുടെ നന്മ നിറഞ്ഞ മനസ്സ് കണ്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഈ മാസം ആദ്യമാണ് പത്തനാപുരംകാരി പത്തു വയസ്സുള്ള ആദിത്യ എന്ന കുട്ടി വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ചത്. മണ്‍കട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ വീട്ടില്‍ ടാര്‍പോളിന്‍ പൊതിഞ്ഞ് മേല്‍ക്കൂരയില്‍ ആണ് ആദിത്യയും കുടുംബവും താമസിച്ചിരുന്നത് പൊടിപാറുന്ന മണ് തറയില്‍ പായ വിരിച്ച് ഉറങ്ങാന്‍ കിടന്ന…
Read More