നടി കങ്കണ റണൗത്താണ് ഇപ്പോള്‍ ബോളിവുഡിലെ താരം. സിനിമയല്ല കങ്കണയുടെ ജീവിതമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടേറിയ ചര്‍ച്ച. അടുത്തിടെ താരം നടത്തിയ ഒരു വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിക്കാന്‍ പോന്നതായിരുന്നു.കൗമാര പ്രായത്തില്‍ താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു കങ്കണ വെളിപ്പെടുത്തിയത്. മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായ സറീന വഹാബിന്റെ ഭര്‍ത്താവ് ആദിത്യ പഞ്ചോളിയാണ് തന്നെ ലൈംഗികമായയി പീഡിപ്പിച്ചതെന്നായിരുന്നു ആ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കങ്കണയ്ക്ക് ഭ്രാന്താണെന്നു പറഞ്ഞ് ആദിത്യ പഞ്ചോളി രംഗത്ത് വരുകയും ചെയ്തു. ആ സംഭവത്തിന് ശേഷം സഹായം അഭ്യര്‍ത്ഥിച്ച് താന്‍ സറീന വഹാബിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ തന്നെ കൈയ്യൊഴിയുകയുമാണ് സംഭവിച്ചതെന്നും കങ്കണ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ കങ്കണയ്ക്കു മറുപടിയുമായി സറീനാ വഹാബ് രംഗത്തെത്തിയിരിക്കുകയാണ്. കങ്കണ ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സറീനയും പറയുന്നത്. നാലര വര്‍ഷമായി കങ്കണ…
Read More