പരിപാടി സ്ഥലത്ത് എന്നെ കാത്ത് ഗുണ്ടകളുമായി ആദിത്യന്‍ നില്‍പ്പുണ്ടായിരുന്നു ! ഇത്രയും വിഷം മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്ന് നടന്‍ ഷാനവാസ്…

അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. നിരവധി പേരാണ് ആദിത്യനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ചിലരാവട്ടെ അമ്പിളി ദേവിയെ കുറ്റപ്പെടുത്തുന്നതിലാണ് സന്തോഷം കണ്ടെത്തുന്നത്. ഇപ്പോഴിതാ നടന്‍ ഷാനവാസും ആദിത്യനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സീത എന്ന സീരിയലില്‍ രുദ്രന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ഷാനവാസ്. തന്നെ അപായപ്പെടുത്തുവാന്‍ ആദിത്യന്‍ ഗുണ്ടാസംഘവുമായെത്തിയെന്ന വെളിപ്പെടുത്തലാണ് ഷാനവാസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സീത സീരിയലില്‍ നിന്ന് തന്നെ പുറത്താക്കുന്നതിനു പിന്നില്‍ കൡച്ചതും ആദിത്യനായിരുന്നുവെന്നും സംവിധായകനെതിരേ വധഭീഷണി ഉയര്‍ത്തിയതും ഇയാള്‍ തന്നെയായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഷാനവാസ്. ആദിത്യന്റെയും അമ്പിളി ദേവിയുടെയും കുടുംബജീവിതത്തെ ഓര്‍ത്താണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും ഷാനവാസ് പറയുന്നു. തനിക്കെതിരേ ആദിത്യന്‍ നടത്തിയ കുപ്രചരണങ്ങളുടെ തെളിവുകള്‍ കൈയ്യിലുണ്ടെന്നും അമ്പിളിദേവിയോടുള്ള ബഹുമാനം ഒന്നു കൊണ്ടു മാത്രമാണ് ഇത്രയും കാലം ക്ഷമിച്ചതെന്നും ഇനി…

Read More

ആ സ്ത്രീ എന്റെ സുഹൃത്താണ് ! അവരെ ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചിട്ടില്ല; അമ്പിളി ദേവിയുടെ ആരോപണത്തിന് മറുപടിയുമായി ഭര്‍ത്താവ് ആദിത്യന്‍…

ഭര്‍ത്താവ് ആദിത്യന്‍ ജയനെതിരേ നടി അമ്പിളി ദേവി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍. ‘ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നത്.’ ആദിത്യന്‍ ജയന്‍ പറയുന്നു. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാന്‍ നോക്കുന്നുണ്ട്. ചെലവിന് പണം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും !ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവര്‍ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാന്‍ അബോര്‍ഷന്‍ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാന്‍ വെളിപ്പെടുത്താന്‍ തയാറാണ്. ഇങ്ങനെ…

Read More

‘അദ്ദേഹത്തില്‍ നിന്നും ഇത്രയും സോറി കേള്‍ക്കാനുള്ള യോഗ്യത ആ കുട്ടിക്കില്ല ! എന്റെ വക ഒരടി അവളുടെ ചെവിക്കുറ്റിയ്ക്ക് കൊടുക്കുന്നു; രേഷ്മയ്‌ക്കെതിരേ ആഞ്ഞടിച്ച് ആദിത്യന്‍ ജയന്‍…

ഡോ.രജിത് കുമാര്‍ ബിഗ്‌ബോസില്‍ നിന്ന് പുറത്തായത് വലിയ കോലഹലങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. നല്ല രീതിയില്‍ ഗെയിം കളിച്ച് മുന്നേറുന്ന ഘട്ടത്തിലായിരുന്നു, ഒരു ടാസ്‌കിനിടെ സഹമത്സരാര്‍ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുകയും പിന്നാലെ ഷോയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തത്. പുറത്ത് വലിയ ആരാധകരുടെ പിന്തുണയുള്ള രജിത് കുമാറിന് പിന്തുണയറിയിച്ചും ഇഷ്ടങ്ങള്‍ പങ്കുവച്ചും നിരവധിയാളുകള്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ രജിത് കുമാറിനെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടം തന്നെ ഇതിനു തെളിവാണ്. റിയാലിറ്റിഷോയില്‍ രേഷ്മ കൈക്കൊണ്ട തീരുമാനമാണ് രജിത്തിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. അതിനാല്‍ തന്നെ രേഷ്മയ്ക്കെതിരേ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ അടക്കമുള്ളവ നടക്കുകയാണ്. രജിത്തിന് പിന്തുണയറിയിച്ചും രേഷ്മയെ കുറ്റപ്പെടുത്തിയും പലതാരങ്ങളും രംഗത്തെത്തുന്നുണ്ട്. സീരിയല്‍ താരങ്ങളായ ബീന ആന്റണി, നടനും ഭര്‍ത്താവുമായ മനോജ്, വിഷ്ണു തുടങ്ങിയവര്‍ നേരത്തെ തന്നെ പിന്തുണയുമായി എത്തിയിരുന്നു ഇപ്പോഴിതാ ആദിത്യന്‍ ജയനും രജിത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ‘അദ്ദേഹത്തില്‍ നിന്നും…

Read More

ആരൊക്കെ കൈവിട്ടാലും നിന്നെ ഞാന്‍ കൈവിടില്ല പ്രിയ സുഹൃത്തേ ! നടന്‍ ആദിത്യനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്…

അനശ്വര നടന്‍ ജയന്റെ സഹോദര പുത്രന്‍ ആദിത്യന്‍ മിനിസ്‌ക്രീനില്‍ സജീവമായ താരമാണ്. താരവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട. ഈ സാഹചര്യത്തില്‍ ആദിത്യന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ആര്യന്‍ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് ആര്യന്‍ ആദിത്യന് പിന്തുണ പ്രഖ്യാപിച്ചത്. ആര്യന്റെ വാക്കുകള്‍ ഇങ്ങനെ… ആരൊക്കെ അകറ്റി നിര്‍ത്തിയാലും പ്രിയ സുഹൃത്തേ കൂടെ ഞാനുണ്ട്. കൂടാതെ താങ്കളെ സ്‌നേഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട്. ഒപ്പം അനശ്വരനായ ജയന്‍ സാറിന്റെ അദൃശ്യ സാന്നിധ്യവും എന്നും കൂടെ ഉണ്ടാവും. താങ്കള്‍ എന്റെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. dont worry dear ആദിത്യന്‍. – ആര്യന്‍ കുറിച്ചു. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് നടി അമ്പിളിദേവിയും ഭര്‍ത്താവ് ആദിത്യനും. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഈ താര ദമ്പതിമാര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ആദിത്യനെതിരെ കലാലോകത്ത് ഒതുക്കലുകള്‍ നടക്കുന്നതായി ആര്യന്‍ ആരോപിക്കുന്നു.…

Read More