ഇന്ത്യക്കാരന് ഭാര്യയെ കല്യാണം കഴിച്ചു കൊടുത്ത വിശാലമനസ്‌കനായ സ്ലൊവാക്യന്‍ യുവാവിനെ പോലീസ് പൊക്കി ! അഡ്ജസ്റ്റ്‌മെന്റ് കല്യാണം നടത്തിയ ഇന്ത്യക്കാരനും സ്ലൊവാക്യന്‍ ദമ്പതികളും കുടുങ്ങിയത് ഇങ്ങനെ…

ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മറ്റും പോകുന്നവര്‍ അവിടെ പെര്‍മനന്റ് റെസിഡന്‍സ് നേടിയെടുക്കാനായി പല തരികിട പരിപാടികളും നടത്താറുണ്ട്. അതില്‍ തന്നെ ഏറ്റവും മുന്തിയതാണ് വ്യാജവിവാഹങ്ങള്‍. തദ്ദേശീയരായ യുവതികളെ പണം നല്‍കി വിവാഹം കഴിച്ച ശേഷം പിആര്‍ കിട്ടുമ്പോള്‍ ഡൈവോഴ്‌സ് ചെയ്യുന്നതാണ് ഈ കലാപരിപാടി. ഇത് നടത്തിക്കൊടുക്കുന്ന സംഘങ്ങളും പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടനിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയ ബ്രിട്ടീഷ് പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ നിരവധി സംഘങ്ങള്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍ അടുത്തിടെ, സ്വന്തം ഭാര്യയെ കാശുവാങ്ങി ഇന്ത്യക്കാരന് കല്യാണം കഴിച്ചുകൊടുത്ത സ്ലോവാക്യന്‍ യുവാവ് അറസ്റ്റിലയാതോടെ, വ്യാജവിവാഹങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുന്നുവെന്ന വിവരമാണ് വെളിയില്‍ വരുന്നത്. വോള്‍വര്‍ഹാംപ്ടണില്‍നിന്നുള്ള മാര്‍ട്ടിന്‍ കോവാക്കാണ് ഭാര്യ മാഴ്‌സല ബനാമോവയെ ലവ്പ്രീത് സിങ് എന്ന ഇന്ത്യക്കാരന് കല്യാണം കഴിച്ചുകൊടുത്തത്. സ്‌റ്റോക്ക്ടണിലെ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. പരസ്പരം ആശയവിനിമയം നടത്താന്‍ പോലുമില്ലാത്ത പുതിയ…

Read More