എല്ലാക്കാര്യത്തിലും നമ്മള്‍ നമ്പര്‍ വണ്‍ ആണെന്ന് അഭിമാനം കൊള്ളുമ്പോഴും കേരളത്തില്‍ കൗമാരവിവാഹങ്ങളും പ്രസവങ്ങളും തകൃതിയായി നടക്കുകയാണ്. മലബാര്‍ അടക്കമുള്ള മേഖലകളില്‍ ഇപ്പോഴും കൗമാര വിവാഹം സജീവമാണ്. അടുത്തിടെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം നടത്തിയതിന് കേസെടുത്ത സംഭവവും റിപ്പോര്‍്ട്ടു ചെയ്തിരുന്നു. കരുവാരക്കുണ്ട് പൊലീസ് ആണ് കേസെടുത്തത്. മഹല്ല് ഖാസി, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, വിവാഹത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹങ്ങളെയും പ്രസവങ്ങളെയും സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2019ല്‍ സംസ്ഥാനത്ത് 20,995 കൗമാരക്കാരികള്‍ പ്രസവിച്ചു എന്ന റിപ്പോര്‍ട്ടാണ് നടുക്കുന്നത്. ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോര്‍ട്ട്. സാമൂഹിക വികസന സൂചകങ്ങളില്‍ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്നിട്ടും, ശൈശവ വിവാഹമെന്ന ദുരാചാരത്തില്‍ നിന്ന് സംസ്ഥാനം ഇതുവരെ മോചിതരായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന ഡാറ്റകള്‍. 15 നും 19 നും ഇടയില്‍ പ്രായമുള്ള ഈ…
Read More