അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജീവിതം എന്നും ഒരു ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു .1945 ഏപ്രിലില്‍ ബര്‍ലിനിലെ ബങ്കറില്‍ വെച്ച് സോവിയറ്റ് സൈന്യം വളഞ്ഞപ്പോള്‍ ഹിറ്റ്ലറും കാമുകി ഇവ ബ്രൗണും സ്വയം വെടിവെച്ച് മരിച്ചുവെന്നാണ് ചരിത്രം പറയുന്നത്.സോവിയറ്റ് സൈന്യം പിന്നീട് കണ്ടെടുത്ത ഹിറ്റ്ലറിന്റേയും കാമുകിയുടേയും ശരീരങ്ങള്‍ അജ്ഞാത സ്ഥലത്ത് മറവുചെയ്യുകയായിരുന്നു. ഒരാഴ്ചക്കുള്ളില്‍ ജര്‍മനി നിരുപാധികം കീഴടങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും ഹിറ്റ്‌ലര്‍ ജീവിച്ചിരുന്നെന്നും 1955 നു ശേഷവും അഡോള്‍ഫ് ഹിറ്റ്ലറെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സിഐഎ ഗൗരവമായി അന്വേഷിച്ചിരുന്നുവെന്നുമുള്ള രേഖകളാണ് ഇപ്പോള്‍ പുറത്തായത്. കൊളംബിയയില്‍ വെച്ച് ഹിറ്റ്ലറെ തുടര്‍ച്ചയായി കാണാറുണ്ടായിരുന്നുവെന്ന ജര്‍മ്മനിയുടെ മുന്‍ എസ്എസ് ട്രൂപ്പിലെ അംഗത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 66കാരനായിരുന്ന ഹിറ്റ്ലര്‍ ആ സമയത്ത് കപ്പലില്‍ ചരക്ക് കയറ്റിയയക്കുന്ന കമ്പനിയില്‍ പണിയെടുത്തിരുന്നതായും പിന്നീട് അര്‍ജന്റീനയിലേക്ക് കടന്നെന്നും സിഐഎ രേഖകള്‍ പറയുന്നു. സിഐഎയുടെ വെനസ്വേലയിലെ മേധാവിയാണ് ഇതു സംബന്ധിച്ച…
Read More