മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. സമാന്തര സിനിമകളുടെ അമരക്കാരന് ആയ അടൂരിന്റെ ചിത്രങ്ങളില്‍ പലതും ക്ലാസിക് ആണ്. അടൂര്‍ ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് വരെ ലഭിച്ചു. സൂപ്പര്‍ താരം ദിലീപിനെ വെച്ചും സിനിമ ഒരുക്കിയിട്ടുണ്ട് അടൂര്‍ ഗോപാല കൃഷ്ണന്. ‘പിന്നെയും’ എന്ന ചിത്രമായിരുന്നു അടൂര്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്തത്. ദിലീപുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആള് കൂടിയാണ് അടൂര്‍. ഇപ്പോഴിതാ നടിയുടെ കേസില്‍ ദിലീപ് നിരപരാധി ഈആണെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുയാണ് അടൂര്‍ ഗോപാലകൃഷ്ണന്. മലയാളിയായ തെന്നിന്ത്യന്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല എന്നും അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ…
Read MoreTag: adoor
അടൂര്‍ ബോയ്സ് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കണമെന്ന് പിടിഎ ! പ്രമേയം പാസാക്കി…
അടൂര്‍: അടൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്കണമെന്നാനാവശ്യപ്പെട്ട് അധ്യാപക രക്ഷാകര്‍തൃ സമിതി പ്രമേയം പാസാക്കി. സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.1917ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരുന്നു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ 1962ല്‍ സ്കൂള്‍ വിഭജിച്ച് ബോയ്സ്, ഗേള്‍സ് സ്കൂളുകളാക്കി മാറ്റുകയായിരുന്നു. പിന്നീട് 1997ല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിച്ചു തുടങ്ങി. അപ്പോഴും യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശന നിഷേധം തുടര്‍ന്നു. വിവേചനം അവസാനിപ്പിച്ച് ആണ് പള്ളിക്കൂടമായ സ്കൂളിലെ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് പിടിഎ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി പി.ആര്. ഗിരീഷ് പ്രമേയം അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്…
Read Moreഅടൂർ കെഎപി മൂന്നാം ബറ്റാലിയൻ കാന്‍റീനിൽ അഴിമതിയെന്നു കമാൻഡന്‍റ് !അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ വാദി പ്രതിയായി…
അടൂര്‍: വടക്കടത്തുകാവിലെ കെഎപി മൂന്നാം ബറ്റാലിയനിലെ കാന്റീനില്‍ വന്‍ അഴിമതി നടന്നതായി റിപ്പോര്‍ട്ട് നല്കിയ ബറ്റാലിയന് കമാഡന്റ് ജെ.ജയനാഥിനെതിരെഅച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അന്വേഷണം. നിർദേശം നല്കിയതു ചീഫ് സെക്രട്ടറി സംസ്ഥാന പോലീസ് മേധാവിയുടെ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ജയനാഥിനെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. സംസ്ഥാന പോലീസ് മേധാവിക്ക് ജയനാഥ് നല്കിയ റിപ്പോര്‍ട്ടില്‍ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന് കാന്റീനുമായി ബന്ധപ്പെട്ട് 2018-19 കാലഘട്ടത്തില്‍ 42,29,956 രൂപയുടെ ചെലവാകാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതായും ലക്ഷങ്ങളുടെ സാധനങ്ങള്‍ കാണ്മാനില്ലെന്നും പറയുന്നു. കാന്റീന് സ്റ്റോക്കില്‍ 11,33,777 രൂപയുടെ സാധനങ്ങളാണ് കാണാനില്ലാത്തത്. സ്റ്റോക്കിലെ കണക്കില്‍പ്പെടാത്ത 2, 24,342 രൂപയുടെ സാധനങ്ങള്‍ കണ്ടെത്തി. പ്രതിവര്‍ഷം 1520 കോടി രൂപയുടെ വില്പന നടത്തുന്ന സംസ്ഥാനത്തെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂരിലേത്. ഇവിടെ ജോലി ചെയ്യുന്ന താത്കാലിക ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറന്‍സ് നല്കിയിട്ടുള്ളവരല്ല. കഴിഞ്ഞ വര്‍ഷം…
Read Moreഅത്യാവശ്യമായി ഒരു ‘മൊട്ടുസൂചി’ വാങ്ങാന്‍ ഇറങ്ങിയതാ സാറേ ! അഞ്ചു കിലോമീറ്റര്‍ വണ്ടിയോടിച്ച് മൊട്ടുസൂചി വാങ്ങാന്‍ ഇറങ്ങിയ ആളെ പോലീസ് പൊക്കി…
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിസ്സാര ആവശ്യങ്ങള്‍ പറഞ്ഞ് പുറത്ത് ഇറങ്ങുന്ന ആളുകളുടെ എണ്ണം അനുദിനം ഉയരുകയാണ്. പിടിയിലായ യാത്രക്കാരന്‍ പറഞ്ഞത് കേട്ട് പോലീസുകാരു പോലും ഞെട്ടി. അഞ്ചു കിലോമീറ്റര്‍ ദൂരം വണ്ടി ഓടിച്ചാണ് ഇയാള്‍ ടൗണിലെത്തിയത്. പാറക്കോട് ഭാഗത്തു നിന്നും എത്തിയ ഇരുചക്രവാഹനം പോലീസ് കൈ കാണിച്ച് നിര്‍ത്തുകയായിരുന്നു. എന്തിനാണ് പുറത്തിറങ്ങിയതെന്ന് പോലീസ് ചോദിച്ചപ്പോള്‍ മൊട്ടുസൂചി വാങ്ങാന്‍ കടയിലെത്തിയതായിരുന്നു എന്നായിരുന്നു ഇയാളുടെ മറുപടി. ഇതോടെ വാഹനം ഉള്‍പ്പെടെ പോലീസ് പൊക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തിരികെ വീട്ടിലേക്ക് നടന്നാണ് മടങ്ങിയത്.
Read Moreകാമുകിയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചതറിഞ്ഞ് വിളറിപിടിച്ച് കാമുകന്‍ ! ഒടുവില്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുന്നു;പത്തനാപുരത്ത് നടന്നത് അതീവ നാടകീയ സംഭവങ്ങള്‍…
കഴിഞ്ഞ ദിവസം പത്തനാപുരത്തു നടന്ന സംഭവ വികാസങ്ങള്‍ സിനിമയെ വെല്ലുന്നത്. സിനിമനടിയാകാന്‍ പോകുന്ന കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റിലായതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പുറത്തറിയുന്നത്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ പോലീസ് മോചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ പെണ്‍കുട്ടിക്ക് നായികയായി വേഷം വാഗ്ദാനം ചെയ്യുന്നു. ഇതിന് പിന്നാലെ യുവതിയെ പലപ്പോഴും ഫോണില്‍ വിളിക്കാനും തുടങ്ങി. എന്നാല്‍ ഫോണ് വിളി അതിരുകടക്കുന്നു എന്ന് തോന്നിയ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് പരാതി പറഞ്ഞു. ഇതോടെ കാമുകന്‍ തിരക്കഥകൃത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചു. തന്റെ കാമുകി സിനിമയില്‍ നായികയായാല്‍ പല സിനിമകളിലും കാണുന്നതു പോലെ തന്നെ ഉപേക്ഷിക്കുമോയെന്ന ഭയം കാമുകനില്‍ കയറിക്കൂടി. ഇതിനെ തുടര്‍ന്ന് തിരക്കഥകൃത്ത് വ്യാജനാണോ എന്ന് സംശയിച്ച് അയാളെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ യുവാവും സംഘവും പദ്ധതിയിട്ടു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച…
Read Moreപ്ലസ്ടു വിദ്യാര്‍ഥിനിയെ കെട്ടാന്‍ കച്ചകെട്ടി 30 വയസുകാരന്‍; ഒടുവില്‍ വില്ലനായി പോലീസ് ഇടപെട്ടതോടെ പണിപാളി; അടൂരില്‍ അരങ്ങേറിയ നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…
അടൂര്‍: പ്ലസ്ടു വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാനുള്ള 30കാരന്റെ ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു. ഏനാത്ത് കന്നിമല സ്വദേശിയായ 17കാരിയുടെ വിവാഹമാണ് തടഞ്ഞത്. പെണ്‍കുട്ടിയുടെ വിവാഹം മുപ്പതുകാരനുമായാണ് നിശ്ചയിച്ചിരുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍, പ്രതിശ്രുത വരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തിങ്കളാഴ്ച ഗുരുവായൂരില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏനാത്ത് എസ്.ഐ ഗോപകുമാര്‍ വിവാഹം തടയുകയായിരുന്നു. പൂതങ്കര സ്വദേശിയാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനിരുന്നത്. ഏഴ് മാസം മുന്‍പാണ് പെണ്‍കുട്ടിയുടെ വിവാഹനിശ്ചയം നടത്തിയത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
Read Moreമുണ്ടുടുത്ത് പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! ദയവായി നിങ്ങള്‍ അണ്ടര്‍വെയര്‍ ധരിക്കണം ഇല്ലെങ്കില്‍ അടി പാഴ്സലായി വരും; അടൂരില്‍ യുവാവിനെ നാട്ടുകാര്‍ തല്ലിച്ചതയ്ക്കാന്‍ കാരണം ഇതാണ്…
അടൂര്‍: മുണ്ടുടുക്കുന്ന പുരുഷന്മാര്‍ അണ്ടര്‍വെയര്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അഥവാ മുണ്ടഴിഞ്ഞു പോയാലും അണ്ടര്‍വെയര്‍ മാനം രക്ഷിക്കും. ഇതു മാത്രമല്ല വേറെയുമുണ്ട് പ്രശ്‌നങ്ങള്‍. അത്തരത്തിലൊരു പ്രശ്‌നത്തിലാണ് ഇന്നലെ ഏഴംകുളം സ്വദേശിയായ യുവാവ് ചെന്നു പെട്ടത്. ഇന്നലെ നട്ടുച്ചയ്ക്ക് അടൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊന്നമണ്‍കര റസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്താണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്നയുവാവ് മുണ്ടുയര്‍ത്തി മുഖത്തെ വിയര്‍പ്പുതുടച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുന്നത്. സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍ പരിസരത്തുവച്ചായിരുന്നു സംഭവം. എതിരെ രണ്ടു പെണ്‍കുട്ടികള്‍ നടന്നുവരുന്നത് ഇയാള്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് പറയുന്നു. പക്ഷേ ഇയാള്‍ മുണ്ടുപൊക്കി മുഖം തുടച്ചപ്പോള്‍ സ്വകാര്യഭാഗങ്ങള്‍ ദൃശ്യമായി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ സമീപത്തുള്ളവരോട് വിവരം പറഞ്ഞു. പൊടുന്നനെ ആളുകൂടി മുപ്പതു വയസ്സോളം പ്രായംവരുന്ന യുവാവിനെ തടഞ്ഞു നിര്‍ത്തി. നാട്ടുകാര്‍ വളഞ്ഞ് ചോദ്യംചെയ്തപ്പോള്‍ യുവാവ് സത്യാവസ്ഥ പറഞ്ഞു. അണ്ടര്‍വെയര്‍ ധരിക്കാത്തതിനാല്‍ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍…
Read More