പതിനേഴുകാരിയായ ദത്തുപുത്രിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അച്ഛനും മക്കളും അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 64കാരനായ അച്ഛനും 58 കാരിയായ അമ്മ 34, 29 വയസുള്ള ആണ്മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരനായ ഇളയ മകന് ഒളിവിലാണ്. മകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് 2005ലാണ് ഇവര്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിന് പിന്നാലെയാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തത്. പതിനഞ്ച് വയസില്‍ പെണ്‍കുട്ടി ഋതുമതിയായതിന് പിന്നാലെ ഇവര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് ആദ്യം വളര്‍ത്തച്ഛനാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ മക്കളും പെണ്‍കുട്ടിയോട് ഇതേരീതിയില്‍ പെരുമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളമുള്ള പീഡനം തുടര്‍ന്ന് സഹിക്കാനാവാതെ വന്നപ്പോള്‍ പെണ്‍കുട്ടി സ്വന്തം സഹോദരങ്ങളോട് ദുരനുഭവം വിവരിക്കുകയായിരുന്നു. അവരുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. അച്ഛനും മക്കള്‍ക്കുമെതിരേ ലൈംഗികാതിക്രമത്തിനും ഇയാളുടെ ഭാര്യയ്ക്കെതിരെ വിവരങ്ങള്‍ മറച്ചുവച്ചതിനുമാണ്…
Read More