കാഞ്ഞങ്ങാട് ഭഗവതിയുടെ മുമ്പില്‍ വച്ച് മകളുടെ വിവാഹം നടത്തി; മനംനിറഞ്ഞ് മാതാപിതാക്കളായ അബ്ദുള്ളയും ഖദീജയും; നന്മ നിറഞ്ഞ മനസ്സുകളുടെ കഥ…

കാഞ്ഞങ്ങാട് ഭഗവതിയെ സാക്ഷിയാക്കി വിഷ്ണുപ്രസാദ് രാജേശ്വരിയെ താലിചാര്‍ത്തി. ഇതില്‍ എന്താണ് ഇത്ര കാര്യം എന്നു ചോദിച്ചാല്‍ രാജേശ്വരിയുടെ മാതാപിതാക്കള്‍ മുസ്ലിങ്ങളാണ്. മേല്‍പ്പറമ്പ് ഷമിംമന്‍സിലെ അബ്ദുള്ളയുടെയും ഖദീജയുടെയും വളര്‍ത്തു മകളാണ് തഞ്ചാവൂര്‍ സ്വദേശിനിയായ രാജേശ്വരി. രാജേശ്വരിയുടെ അച്ഛനും അമ്മയും ചെറുപ്പത്തില്‍ തന്നെ മരിച്ചു. കാസര്‍കോടും മേല്‍പ്പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു രാജേശ്വരിയുടെ പിതാവ് ശരവണന്‍. അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ശരവണന്‍ ഏറെക്കാലം പണിയെടുത്തിരുന്നു. ഇങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടില്‍ എത്തുന്നത്. അബ്ദുള്ളയുടെ മക്കള്‍ ഷമീമിനും നജീബിനും ഷെറീഫിനും ഒപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്‍ന്നു. വിവാഹപ്രായമെത്തിയപ്പോള്‍ ധാരാളം ആലോചനകള്‍ എത്തി. ഒടുവിലായി വിഷ്ണുവിന്റെ ആലോചന എത്തിയപ്പോള്‍ അബ്ദുള്ളയും വീട്ടുകാരും കാര്യങ്ങള്‍ തിരക്കി. പുതിയകോട്ടയിലെ ബാലചന്ദ്രന്‍-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില്‍ വെച്ച് നടത്തണമെന്ന് വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില്‍ വച്ച്…

Read More

അമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് വളര്‍ത്തു മകള്‍ ! അമ്മയുടെ ലോക്കറില്‍ നിന്ന് വളര്‍ത്തുമകളും നവവരനും ചേര്‍ന്ന് കവര്‍ന്നത് 30 പവന്‍; പാറശാലയില്‍ നടന്ന സംഭവം ഇങ്ങനെ…

പാറശാല: പാലു നല്‍കിയ കൈയ്ക്കു കൊത്തുക എന്നു കേട്ടിട്ടില്ലേ… ഏതാണ്ട് ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പാറശാലയില്‍ നടന്നത്. അമ്മയുടെ ലോക്കറില്‍ നിന്ന് 30 പവന്‍ കവര്‍ന്നവളര്‍ത്തു മകളാണ് പാമ്പിന്റെ സ്വഭാവം കാട്ടിയത്. സംഭവത്തിനു ശേഷം മുങ്ങിയ വളര്‍ത്തുമകളും ഭര്‍ത്താവും പോലീസിന്റെ പിടിയിലായി. മുവോട്ട്‌കോണം ശ്രിശൈലത്തില്‍ ജയകുമാരിയുടെ മകള്‍ ശ്രിനയ(18), ഭര്‍ത്താവ് പനച്ചമുട് പാറവിള പുത്തന്‍വീട്ടില്‍ മത്സ്യ വില്പനക്കാരനായ ഷാലു(22) എന്നിവരാണ് അറസ്റ്റിലായത്. പരശുവയ്ക്കല്‍ സഹകരണ ബാങ്കിലെ ജയകുമാരിയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 19ന് രാവിലെ കാമുകനൊപ്പം ബൈക്കിലെത്തിയാണ് ശ്രിനയ സ്വര്‍ണം എടുത്തതെന്നു പൊലീസ് കണ്ടെത്തി. ഷാലുവുമൊത്ത് ശ്രിനയ വീടു വിട്ട ദിവസം തന്നെയായിരുന്നു ഈ തട്ടിപ്പ്. സ്വര്‍ണം ഷാലുവിന്റെ വീട്ടില്‍ നിന്നു പൊലീസ് വീണ്ടെടുത്തു. ലോക്കറിന്റെ താക്കോലുമായി ബാങ്കിലെത്തിയ ശ്രിനയ, മാതാവ് പുറത്ത് നില്ക്കുകയാണെന്നു പറഞ്ഞ്, ലോക്കര്‍ തുറന്ന് നല്‍കാന്‍ അവശ്യപ്പെടുകയായിരുന്നു. താക്കോല്‍…

Read More