രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ നോക്കാന്‍ നേരമില്ലെന്ന കാരണത്താല്‍ ദത്തു കൊടുത്ത മാതാപിതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്. 35കാരിയായ സ്വകാര്യ കോളജ് അദ്ധ്യാപികയ്ക്കും എഞ്ചിനിയറായ ഭര്‍ത്താവിനുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ കോളജിലെ അദ്ധ്യാപികയായ ഇവര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 23നാണ് ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് എഞ്ചിനിയറായതിനാല്‍ ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സാധിച്ചിരുന്നില്ല. കുട്ടിയെ ഒറ്റയ്ക്ക് നോക്കാന്‍ ബുദ്ധിമുട്ടുവന്നതോടെ ദത്തുകൊടുക്കുന്ന കാര്യം ആലോചിച്ചു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുവും മൈസൂരു സ്വദേശിയുമായ യുവാവിനെ വിവരം അറിയിച്ചു. ഇയാളാണ് കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ദമ്പതിമാരെ കണ്ടെത്തിയത്. ഡിസംബര്‍ 16-ന് കുട്ടിയെ കൈമാറി. ദത്തെടുക്കുന്ന ദമ്പതിമാര്‍ക്ക് വേറെ കുട്ടികളുണ്ടാകരുതെന്ന നിബന്ധനയോടെയായിരുന്നു കുട്ടിയെ കൈമാറിയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ പ്രൊഫസര്‍ക്ക് കുട്ടിയെക്കുറിച്ച് ഓര്‍ത്ത് ആകെ ആശങ്കയായി.ദത്തുകൊടുത്തത് തെറ്റായിപ്പോയെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് യുവാവിനെ വിളിച്ചപ്പോള്‍ കുട്ടിയെ വാങ്ങിയവരെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് അറിഞ്ഞു. അതോടെ ചന്നമ്മനകെരെ അച്ചുകാട്ട് പൊലീസ് സ്റ്റേഷനില്‍ പ്രൊഫസര്‍ പരാതി…
Read MoreTag: adoption
അമ്മയാകാന്‍ വിവാഹം വരെ കാത്തിരിക്കാന്‍ വയ്യെന്ന് സാക്ഷി തന്‍വാര്‍; ഒമ്പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്തു…
അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രഹമാണ്. ബോളിവുഡ് നടി സാക്ഷി തന്‍വാറും മറിച്ചൊരു അഭിപ്രായക്കാരിയല്ല. എന്നാല്‍ അമ്മയാകാന്‍ വേണ്ടി വിവാഹം വരെ കാത്തിരിക്കാന്‍ സാക്ഷിയെക്കൊണ്ടു കഴിയുമായിരുന്നില്ല. അങ്ങനെയാണ് 9 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ദത്തെടുത്ത് അമ്മയാകുക എന്ന തീരുമാനത്തിലേക്ക് സാക്ഷി എത്തിയത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണയോടെയാണ് സാക്ഷി മകളെ സ്വന്തമാക്കിയത്. വിജയദശമി ദിനത്തിലാണ് സാക്ഷി അമ്മയായത്. സാക്ഷിയുടെ സഹോദരന്‍ രാജീവ് സിങ് തന്‍വാര്‍ ആണ് കുടുംബത്തില്‍ കുഞ്ഞതിഥിയെത്തി എന്ന വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് കുടുംബാംഗങ്ങളോടൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ” ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗത്തിന് സ്വാഗതം” എന്നു കുറിച്ചുകൊണ്ടാണ് കുഞ്ഞിന്റെ ചിത്രം രാജീവ് പങ്കുവച്ചിരിക്കുന്നത്. വിജയദശമി ദിനത്തില്‍ അമ്മയായ സന്തോഷത്തില്‍ കുഞ്ഞിന് ലക്ഷ്മീദേവിയുടെ പേരിന്റെ പര്യായമായ ദിത്യ എന്നപേരാണ് സാക്ഷി നല്‍കിയത്. ഈ വിജയദശമി ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ…
Read Moreകുട്ടികളില്ലാത്തതിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി ദുഖിതയായിരുന്ന ഭാര്യയ്ക്ക് കുഞ്ഞിനെ സമ്മാനിച്ച് യുവാവ് ! വീട്ടില്‍ ആഹ്ലാദം അലതല്ലുന്നതിനിടെ വീട്ടുമുറ്റത്ത് പോലീസ്; ഉദുമയില്‍ സംഭവിച്ച സിനിമയെ വെല്ലുന്ന രംഗങ്ങള്‍ ഇങ്ങനെ…
ഉദുമ: കുട്ടികളില്ലാത്തതിനാല്‍ ദീര്‍ഘകാലമായി വിഷമത്തിലായിരുന്ന ദമ്പതികളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായിരുന്നു ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മാനിച്ച ആ സമ്മാനം. ആറു മാസം പ്രായമായ പെണ്‍കുഞ്ഞിനെയായിരുന്നു ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത്. അതോടെ വീട്ടില്‍ സന്തോഷം അലതല്ലി. എന്നാല്‍ ഈ ആഹ്ലാദത്തിന് ഒരു ദിവസം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പിറ്റേ ദിവസം വീട്ടുമുറ്റത്ത് പോലീസെത്തിയതോടെയാണ് എല്ലാം കലങ്ങിമറഞ്ഞത്. കുഞ്ഞിനെ എവിടെനിന്നും ലഭിച്ചു എന്ന് ബോധ്യപ്പെടുത്താനാകാതെ വന്നതോടെ കുഞ്ഞിനെ പോലീസ് ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ ഹാജരാക്കി. സമിതി കുഞ്ഞിനെ ഏറ്റെടുക്കുകയും പട്ടുവം സ്നേഹനികേതനിലേക്ക് മാറ്റുകയും ചെയ്തു. ഉദുമ എരോലിലാണ് സംഭവം. എരോലി സ്വദേശിയായ യുവതിയും അടൂര്‍ സ്വദേശിയായ യുവാവും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. എന്നാല്‍ ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല. ഇതിനിടെ ചില പ്രശ്നങ്ങള്‍ കാരണം യുവതി രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഒടുവില്‍ മധ്യസ്ഥന്റെ…
Read More