ലോകം എത്ര പുരോഗമിച്ചാലും പ്രാകൃത നിയമങ്ങള്‍ നില നില്ക്കുന്ന പല നാടുകളും ഇപ്പോഴുമുണ്ട്. മിക്കവാറും സ്ത്രീകളാണ് ഇത്തരം നിയമങ്ങളുടെ ഇരകളാവുക. പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ ഇത്തരം പ്രാകൃത ശിക്ഷാവിധികള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില ജനാധിപത്യ ഭരണകൂടങ്ങളും ഇത്തരം അപരിഷ്കൃത ശിക്ഷാരീതികള്‍ പിന്തുടരുന്നുവെന്നുള്ളതാണ് ദുഃഖകരം. അത്തരമൊരു പ്രാകൃത ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സുഡാനിലെ 20 വയസുളള യുവതി. വ്യഭിചാരകുറ്റത്തിന് ഇവരെ കല്ലെറിഞ്ഞു കൊല്ലാനാണ് സുഡാനിലെ കോടതി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഡാനിലെ വൈറ്റ് നൈല്‍ പൊലീസ് മരിയം അല്‍സെയ്ദ് ടെയ്റാബ് എന്ന ഇരുപതുകാരിയെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് നടന്ന വിചാരണക്കൊടുവിലാണ് കോടതിയുടെ വിധി. അതേസമയം യുവതിക്ക് നീതിയുക്തമായ വിചാരണ ലഭിച്ചില്ലെന്നും ചോദ്യം ചെയ്യലില്‍ അവര്‍ നല്കിയ വിവരങ്ങള്‍ അവര്‍ക്കെതിരെ തന്നെ ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാഷ്ട്രീയമായി അസ്ഥിരമായ രാജ്യമാണ് സുഡാന്. ഇപ്പോള്‍ പട്ടാളത്തിനാണ് രാജ്യത്തിന്റെ നിയന്ത്രണം.…
Read More