കേരളാ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പാര്‍ട്ടി ശത്രുക്കളുടെയും ബൂര്‍ഷ്വാ മാധ്യമങ്ങളുടെയും കുത്സിത ശ്രമം വിലപോവില്ല; വാളയാര്‍ കേസില്‍ സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍…

വാളയാര്‍ ബലാല്‍സംഗ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സംഭവത്തില്‍ വന്‍ ജനരോഷമാണുയരുന്നത്. വിധിക്കെതിരേ അപ്പീല്‍ പോകാനാണ് പോലീസ് തീരുമാനം. പ്രതികളുടെ സിപിഎം ബന്ധം വെച്ച് കേസ് വശത്താക്കിയെന്നും പോലീസ് സഹായങ്ങള്‍ ചെയ്തുകൊടുത്തുവെന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന സംശയവും ഉയരുന്നുണ്ട്. ഇപ്പോള്‍ ഈ സംഭവത്തില്‍ സര്‍ക്കാരിനെ കണക്കിനു പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍. വാളയാര്‍ കേസിനെ ചൊല്ലി കേരള സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാര്‍ട്ടി ശത്രുക്കളും ചില ബൂര്‍ഷ്വാ മാധ്യമങ്ങളും നടത്തുന്ന കുത്സിത ശ്രമങ്ങള്‍ വിലപ്പോവില്ല. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നത്. ദരിദ്രരും ദളിതരുമായ പെണ്‍കുട്ടികളെ ഓര്‍ത്തു മുതലക്കണ്ണീര്‍ ഒഴുക്കുന്നതിനൊപ്പം കുറ്റ വിമുക്തരായ സഖാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അഡ്വ. എ…

Read More

കളളവുമില്ല ചതിയുമില്ല, എള്ളോളമില്ല സ്വജനപക്ഷപാതം; ജനറല്‍ മാനേജരാകാന്‍ എംബിഎ അല്ല വേണ്ടത് ജനപിന്തുണയും പ്രതിബദ്ധതയുമാണ്; ബന്ധു നിയമന വിവാദത്തില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കര്‍ ജലീലിനെ ട്രോളിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരെ നിയമിച്ചതില്‍ ക്രമവിരുദ്ധമായി ഒന്നുമില്ല. ജനറല്‍ മാനേജറാകാന്‍ ജനപിന്തുണയും പ്രതിബദ്ധതയുമാണ് വേണ്ടത്. മന്ത്രിയുടെ ബന്ധുവായത് അയോഗ്യതയല്ല, അധിക യോഗ്യതയാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഡ്വ. ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഗുജറാത്ത് ഫണ്ടു പിരിവില്‍ അഴിമതി ആരോപിച്ചു മുസ്ലിംലീഗ് വിട്ടയാളാണ് ജനാബ് കെടി ജലീല്‍. പിന്നീട് അദ്ദേഹം മാര്‍ക്‌സിസ്റ്റ് സഹയാത്രികനും ജനനായകന്റെ മന:സാക്ഷി സൂക്ഷിപ്പുകാരനുമായി. കുറ്റിപ്പുറത്തെ ചെമ്മണ്ണില്‍ ചെങ്കൊടി പാറിച്ച് നിയമസഭാംഗമായി. പിന്നീട് മന്ത്രിയായി. അഴിമതിയില്ല, ധൂര്‍ത്തില്ല. കളളവുമില്ല ചതിയുമില്ല, എള്ളോളമില്ല സ്വജനപക്ഷപാതം. സംശുദ്ധമായ പ്രതിച്ഛായ, സുതാര്യ സുന്ദരമായ ഭരണം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരെ നിയമിച്ചതിലുമില്ല അഴിമതി. കഴിവും കാര്യപ്രാപ്തിയും…

Read More