സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷമായ വിമര്‍ശനം ചൊരിഞ്ഞ് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. സംസ്ഥാനത്തെ ദയനീയമായ സാമ്പത്തിക സ്ഥിതിയെയും സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തിനെയും ജയശങ്കര്‍ കണക്കറ്റു പരിഹസിച്ചിരിക്കുകയാണ് അദ്ദേഹം. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന്‍ മോഹം. ഖജനാവില്‍ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികള്‍ പെരുവഴിയില്‍, കെഎസ്ആര്‍ടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാന്‍ ഇനി അധിക ദിവസം വേണ്ട. ഭരണച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്: മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മര്‍ദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാര്‍ക്ക് പത്തു ലക്ഷം… അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങള്‍ പണിയാന്‍…
Read MoreTag: adv. a jayashanker
ജയശങ്കറിനെ അറ്റോര്‍ണി ജനറലോ സുപ്രിം കോടതി ജഡ്ജിയോ ആയി നിയമിക്കണം !തന്നെ അംബാസിഡറായി ശിപാര്‍ശ ചെയ്ത അഡ്വ:ജയശങ്കറിന് മറുപടിയുമായി പി.കെ ശ്രീമതി
സോഷ്യല്‍ മീഡിയയിലും ചാനല്‍ചര്‍ച്ചകളിലും മിന്നുംതാരമാണ് അഡ്വ.ജയശങ്കര്‍. പല രാഷ്ട്രീയനേതാക്കളും അദ്ദേഹത്തിന്റെ വാക്ശരങ്ങള്‍ക്ക് ഇരയാകാറുണ്ട്. തന്നെ തയ്യല്‍ ടീച്ചറെന്നു വിളിച്ചു പരിഹസിക്കുന്നതിനു മറുപടിയായി മുന്‍ കണ്ണൂര്‍ എംപിയും സിപിഎം നേതാവുമായ പി.കെ ശ്രീമതി ജയശങ്കറിനു മറുപടി കൊടുക്കുകയാണ് ഇപ്പോള്‍. ”കേസില്ലാ വക്കീലെന്ന് ചില കുബുദ്ധികള്‍ ആക്ഷേപിക്കുന്നുണ്ടെങ്കിലും അഡ്വ.എ.ജയശങ്കറിന്റെ നിയമപാണ്ഡിത്യവും പ്രാഗത്ഭ്യവും കണക്കിലെടുത്താല്‍ ഒരു സുപ്രീംകോടതി ജഡ്ജി പദവിയ്ക്ക് എങ്കിലും അര്‍ഹതയുണ്ടന്നാണ് പി.കെ.ശ്രീമതി ടീച്ചര്‍ പരിഹസിക്കുന്നത്. തന്നെ അമേരിക്കന്‍ അംബാസിഡറാക്കണമെന്ന് ശിപാര്‍ശ ചെയ്ത അദ്ദേഹത്തെ അറ്റോര്‍ണി ജനറലോ സുപ്രീംകോടതി ജഡ്ജിയോ ആയി പരിഗണിക്കണമെന്നും ശ്രീമതി ടീച്ചര്‍ തിരിച്ചടിച്ചു. ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഈ തിരിച്ചടി. നെരുവമ്പറം യുപി സ്കൂള്‍ ഹെഡ് ടീച്ചറായി വിരമിച്ച തന്നെ തയ്യല്‍ ടീച്ചറെന്ന് പരിഹസിക്കുന്ന അസൂയാലുക്കളാണ് അനിയനെ കോടതി വരാന്ത കയറാത്ത കേസില്ലാ വക്കീലെന്നൊക്കെ പരിഹസിക്കുന്നതെന്നും ശ്രീമതി തന്റെ പോസ്റ്റില്‍ പറയുന്നു. ശ്രീമതി ടീച്ചറുടെ ഫേസ്ബുക്ക്…
Read More