കേരളത്തില്‍ മഹാപ്രളയം ഉണ്ടായതിനു കാരണം ഡാം തുറന്നുവിട്ടതാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മന്ത്രി എംഎം മണിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍. പ്രളയകാലത്ത് ആദ്യം ഡാം തുറക്കില്ലെന്നും പിന്നീട് ഡാം തുറന്നപ്പോള്‍ പത്രക്കാരെ പറ്റിക്കാനാണ് ഡാം തുറക്കില്ലെന്ന് പറഞ്ഞതെന്നും വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇത് സംമ്പന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട് വരുന്നതെന്നും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച് റിപ്പോര്‍ട്ട് മാത്രമല്ല ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നും ജയശങ്കറുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം : ഇത്…
Read MoreTag: adv.jayashakar
സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ട ചോരത്തിളപ്പില്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല; രൂക്ഷമായ വിമര്‍ശനവുമായി അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: പോലീസ് സ്റ്റേഷന് ആക്രമിച്ച പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ഡി.സി.പി ചൈത്രാ തെരേസ ജോണിനെ ചുമതലയില്‍ നിന്നും മാറ്റിയതിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍ രംഗത്ത്. ” ചൈത്ര തെരേസ ജോണ്‍ ചെറുപ്പമാണ് കുട്ടിക്കാലത്ത് സുരേഷ് ഗോപി അഭിനയിച്ച സിനിമകള്‍ കണ്ട ചോരത്തിളപ്പില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പ്രതികളെ പിടിക്കാമെന്ന് കരുതേണ്ടെന്നും അങ്ങനെ വിചാരിച്ചാല്‍ ജേക്കബ് തോമസിന്റെ അനുഭവം ഉണ്ടാകുമെന്നു ജയശങ്കര്‍ പരിഹസിക്കുന്നു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ കയറി പ്രതികളെ തിരയാമെന്ന് ഒരുത്തിയും കരുതണ്ട. ആക്ടിവിസ്റ്റുകളും പോലീസുകാരും കയറി നിരങ്ങാന്‍ ഇത് ശബരിമല സന്നിധാനമല്ല. എന്നും ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Read More