സംസ്ഥാനത്തെ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ വനിത മതില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കേരള സര്‍ക്കാര്‍. ജനുവരി ഒന്നിനാണ് വനിത വന്‍മതില്‍ സംഘടിപ്പിക്കുന്നത്. മുന്‍ കര്‍സേവകനായ സിപി സുഗതനെ കമ്മിറ്റിയുടെ തലപ്പത്ത് നിയമിച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. വനിതാ മതില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത പല സംഘടനകളും ഇതിനോടകം പദ്ധതിയില്‍ നിന്നു പിന്മാറിക്കഴിഞ്ഞു. വനിത മതിലിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ ജയശങ്കറും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ നവവത്സര ദിനത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്തു നടന്ന നവോത്ഥാന സംഘടനകളുടെ മഹായോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. നായാടി മുതല്‍ നമ്പൂരി വരെ സകല നവോത്ഥാന സമുദായങ്ങളെയും ക്ഷണിച്ചെങ്കിലും ചില കുലംകുത്തികള്‍…
Read MoreTag: adv. jayashankar
സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു ! ഞാനോ മുങ്ങി, നീയും മുങ്ങണം എന്ന പ്രതികാര മനോഭാവം കൈക്കൊണ്ടു; കവിത മോഷണത്തില്‍ ശ്രീചിത്രനെയും ദീപാ നിശാന്തിനെയും കണക്കറ്റു ട്രോളി അഡ്വ.ജയശങ്കര്‍…
കവിതാ മോഷണ വിവാദത്തില്‍ പെട്ട് നാണംകെട്ടു നില്‍ക്കുന്ന സംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രനെയും കേരളവര്‍മ്മ കോളജ് അധ്യാപിക ദീപാ നിശാന്തിനെയും കണക്കറ്റു പരിഹസിച്ച് അഡ്വ എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അഡ്വ എ ജയശങ്കര്‍ ഇരുവരെയും പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ…കല്ലെറിയല്ലേ ഇഷ്ടപ്പെട്ട ഒരു കവിത പകര്‍ത്തി എഴുതുക, മനസ്സിനിണങ്ങിയ ഒരു കൂട്ടുകാരിക്ക് അത് അയച്ചു കൊടുക്കുക, അവള്‍ ‘ഇതാരെഴുതിയതാണ്’ എന്നു ചോദിക്കുമ്പോള്‍ വെറുതെ ഒരു ഗമയ്ക്ക് ‘ഞാന്‍ പണ്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കുത്തിക്കുറിച്ചതാണ്’ എന്ന് പുളു പറയുക, ‘ഇത് ഞാന്‍ എടുത്തോട്ടേ’ എന്നവള്‍ ചോദിക്കുമ്പോള്‍ ‘അതിനെന്താ’ എന്നു മഹാമനസ്‌കത പ്രകടിപ്പിക്കുക- ഇതൊന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റകരമല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീവ്രത കൂടിയ പീഡനവുമല്ല. വിശ്വസിച്ചു കവിത വാങ്ങിയ കൂട്ടുകാരി സ്വന്തം പേരില്‍ അത് പ്രസിദ്ധീകരിച്ചതും ചില…
Read Moreവെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്; ദീപാ നിശാന്തിനെ പൊളിച്ചടുക്കി അഡ്വ.ജയശങ്കര്‍
കവിത മോഷണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുന്ന ദീപാ നിശാന്തിനെ കണക്കറ്റു പരിഹസിച്ച് അഡ്വ. ജയശങ്കര്‍. യുവകവി എസ്.കലേഷ് 2011ല്‍ ബ്ലോഗിലും പുസ്തകമായും പ്രസിദ്ധീകരിച്ച ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാന്‍/നീ’ എന്ന കൃതിയാണ് ചില അക്ഷരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ദീപ പ്രസിദ്ധീകരിച്ചത്. തന്റെ കൃതി അതേപടി ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കണ്ടതോടെ കലേഷ് രംഗത്തെത്തി. ഇതോടെയാണ് ദീപയുടെ കള്ളി പൊളിഞ്ഞത്. തുടര്‍ന്ന് ദീപ നടത്തിയ വിശദീകരണം ആര്‍ക്കും മനസ്സിലാകുന്നതല്ലെന്നും വിമര്‍ശനമുയര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകളാണ് ഇവരുടെ പോസ്റ്റിന് പൊങ്കാലയിടുന്നത്. ഇതിനു പിന്നാലെയാണ് ജയശങ്കറിന്റെ പോസ്റ്റ്… വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…. സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്‌നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്‍.എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി…
Read More