അമ്മിണിയെ ഒലത്താന്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണ്ടേ മിസ്റ്റര്‍ ജയശങ്കര്‍ ! അഡ്വ.ജയശങ്കറിനെതിരേ ആക്ഷേപവുമായി ബിന്ദു അമ്മിണി…

രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ മൈനര്‍ ആയ മകളെ കുറിച്ച് അപവാദ പ്രചാരണം നടത്തിയ ജയശങ്കര്‍ മാപ്പു പറയണമെന്നാണ് ബിന്ദു അമ്മിണിയുടെ ആവശ്യം. ബിന്ദു അമ്മിണിയുടെ ഭര്‍ത്താവ് മകളെക്കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ബിന്ദു അമ്മിണി വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. ‘എന്റെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചോ ഇല്ലയോ എന്ന് താന്‍ പറയുമ്പോള്‍ അതിന്റെ ഉറവിടം കൂടി വ്യക്തമാക്കണം. തീര്‍ത്തും മത രഹിത ജീവിതം നയിക്കുന്ന ആളാണ് എന്റെ പങ്കാളി. അങ്ങനെ ഉള്ള ആള്‍ ഞങ്ങളുടെ മകളെ കൂടി ഇസ്ലാം ആക്കാന്‍ ശ്രമിക്കുന്നു എന്ന് പറയുമ്പോള്‍ താങ്കളുടെ തലയ്ക്കു കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്.’പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ബിന്ദു അമ്മിണിയുടെ കുറിപ്പ്… Ad.ജയശങ്കര്‍ പഠിച്ച കള്ളനാണ്. ഞാന്‍…

Read More

‘നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രം’; അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും;ന്യായീകരണ ക്യാപ്സൂളുകള്‍ തയ്യാറാണ്; മന്ത്രി ജലീലിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍…

മതഗ്രന്ഥ ഇറക്കുമതി വിവാദത്തില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടു കൂടി ജലീല്‍ രാജി സന്നദ്ധത പ്രകടിപ്പിക്കാത്തതിനെയാണ് ജയശങ്കര്‍ പരിഹസിച്ചത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്സൂളുകള്‍ തയ്യാറാണ്. നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രമാണെന്നും ജയശങ്കര്‍ ഫെയ്സ്ബുക്കിലൂടെ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്… ”പുലരുവാന്‍ ഏഴര രാവുളളപ്പോള്‍ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീല്‍ എറണാകുളത്ത് എന്‍ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.കേരള ചരിത്രത്തില്‍ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും.…

Read More

മൂന്നു മാസത്തേക്കാണ് നിയമനമെങ്കിലും അത്രയൊന്നും വേണ്ടി വരില്ല ! വെറും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് അഡ്വ:ജയശങ്കര്‍

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ പുതിയ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ:ജയശങ്കര്‍. മുഖ്യമന്ത്രിയ്ക്ക് നല്ലൊരു ഉപദേശി ഇല്ലാത്തതാണ് സംസ്ഥാനത്ത് കൊവിഡ് പടരാന്‍ കാരണമായതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ നിയമനം നടത്തിയതും മൂലം രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കോവിഡ് കെട്ടുകെട്ടുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… കേരളത്തിലും കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു. നിലവില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കൊപ്പം വേതനം കൂടാതെ പ്രവര്‍ത്തിക്കുകയാണ് രാജീവ് സാര്‍. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല. വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ…

Read More