എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയയായ താരമാണ് മഞ്ജുവാണി ഭാഗ്യരത്നം. അഭിഭാഷകയായ മഞ്ജുവാണി അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്. ഇപ്പോഴിതാ തനിക്ക് സിനിമ മേഖലയില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍. 2013ല്‍ ഉണ്ടായ സംഭവമാണ് മഞ്ജു റാണി ഫേസ്ബുക്കിലൂടെ പങ്കവെച്ചിരിക്കുന്നത്. മഞ്ജു റാണിയുടെ വാക്കുകള്‍ ഇങ്ങനെ… 013ല്‍ ആണെന്നാണോര്‍മ്മ!എഫ് ബി യില്‍ ഞാന്‍ ഷെയര്‍ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയില്‍. വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്. ലൊക്കേഷന്‍ പറഞ്ഞു തരാന്‍ സിംഹം എന്നെ ഫോണില്‍ വിളിക്കുന്നു. ഒടുവില്‍ ആ ഡയലോഗും – ‘ഫ്ലാറ്റില്‍ എന്റൊപ്പം എന്റെ ഗേള്‍ഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?’ അന്നേരം മനസ്സ് വിളിച്ചു പറഞ്ഞത് വാട്ട് ദ് ഫക്ക് എന്നാണ്. ഭാര്യയും കുട്ടിയുമുള്ളവന് ഗേള്‍ഫ്രണ്ട് ഉണ്ടോ ഇല്ലയോ എന്നത്…
Read More