രണ്ട് കട്ടന്‍ ചായയ്ക്ക് വില തുച്ഛമായ 92 രൂപ മാത്രം ! ഇത് ഫൈവ് സ്റ്റാര്‍ ഹോട്ടലൊന്നുമല്ല കോഴിക്കോട് ബീച്ചിലെ ഒരു ഹോട്ടലാണ്; പകല്‍ക്കൊള്ളയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…

പകല്‍ക്കൊള്ള നടത്തുന്ന ഹോട്ടലുകളുടെ എണ്ണം നമ്മുടെ നാട്ടില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ പോലും പല ഹോട്ടലുടമകളും വകവയ്ക്കുന്നില്ലെന്നതാണ് വാസ്തവം. ഇപ്പോള്‍ കോഴിക്കോട് ബീച്ചിലെ ഹോട്ടലില്‍ നിന്ന് കട്ടന്‍ചായ കുടിച്ച അഡ്വ.ശ്രീജിത്ത് കുമാര്‍ എംപിയുടെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രണ്ട് കട്ടന്‍ ചായയ്ക്ക് ഹോട്ടലുകാര്‍ ഈടാക്കിയത് 92 രൂപയാണ്. ഇതിന്റെ ബില്‍ സഹിതമാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ്… രണ്ട കട്ടന്‍ചായ, വില 92 രൂപ,,, കട്ടന്‍ ചായക്ക് ഇത്രയധികം വിലയോ, അതിന്റെ കാരണം അന്യഷിച്ചപ്പോ, ഇവിടെ ഇങ്ങനെ ആണത്ര,,, 1 കട്ടന്‍ ചായ 40 രൂപ 2 കട്ടന്‍ ചായ 80, +GST 12 രൂപ = 92 നേരത്തെ പറയാമായിരുന്നു, എങ്കില്‍ കുടിക്കില്ലായിരുന്നു എന്നു പറഞ്ഞപ്പോ ഇവിടെ മാന്യന്‍മാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ…

Read More