പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ഒമ്പതു പേരുടെ മരണത്തിനിടയായ അപകടത്തിനിടയാക്കിയ ബസ് അപകടത്തിന്റെ കാരണഭൂതനായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ പഴയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ ജോമോന് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് ഡാന്‍സ് ചെയ്ത് ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റൊരു വിദ്യാര്‍ഥി സംഘത്തോടൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തില്‍ ജോമോനെതിരെ ഇന്ന് നരഹത്യാകുറ്റം ചുമത്തിയിരുന്നു. ടൂര്‍ ഓപ്പറേറ്ററെന്ന് പറഞ്ഞ് അപകട സ്ഥലത്തുനിന്ന് രക്ഷപെട്ടതും മദ്യപിച്ചിരുന്നോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുമറിയുകയായിരുന്നു. അതേസമയം, പാലക്കാട്…
Read MoreTag: adventure
ഇതിനെ സാഹസം എന്നാണോ വിളിക്കേണ്ടത് ? ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പിടിവിട്ട് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു…
ലോകത്ത് സാഹസിക ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. പലതും വലിയ അപകടങ്ങളിലാണ് കലാശിക്കുന്നത്. അത്തരമൊരു സാഹസത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്ന യുവാവാണ് കഥാനായകന്. കിലോമീറ്ററുകളാണ് ഈ യുവാവ് എക്സ്പ്രസ് ട്രെയിനിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിക്കിടന്നത്. അതിരുകടന്ന ഈ സാഹസം യുവാവിനെ വന്അപകടത്തിലേക്കാണ് നയിച്ചത്. വേഗത്തില്‍ പൊയ്ക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവാവ് പിടിവിട്ട് നിലത്ത് വീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൈ കുഴഞ്ഞതോടെ ട്രെയിനിന്റെ ഉള്ളില്‍ കയറാന്‍ യുവാവ് ശ്രമിക്കുന്നതും വിഡിയോയില്‍ നിന്നും വൃക്തം. എന്നാല്‍ അതിന് കഴിയാതെ വന്നതോടെ പിടിവിട്ട് വീഴുകയായിരുന്നു. അടുത്ത ബോഗിയിലുണ്ടായിരുന്ന ആരോ ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോ വൈറലായി. എന്നാല്‍ വിഡിയോ എടുക്കുന്ന സമയത്ത് അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ആരും ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. നിലത്തടിച്ച് വീണ യുവാവിന് എന്തുസംഭവിച്ചു…
Read More