പിതാവിന്റെ അന്ത്യാഭിലാഷം സാധിച്ചു നല്‍കുന്നതിനായി പത്രത്തില്‍ പരസ്യം നല്കിയ പെരുമാതുറ സ്വദേശി നാസര്‍ ഒടുവില്‍ പുലിവാലു പിടിച്ചു. പണ്ട് പിതാവ് കടം വാങ്ങിയ പണം കൊല്ലം സ്വദേശിയായ ലൂസിസിന് തിരികെ നല്കുന്നു എന്നായിരുന്നു പരസ്യം. എന്നാല്‍ പണത്തിന്റെ അവകാശം പറഞ്ഞ് രംഗത്തെത്തിയത് അഞ്ചു ലൂസിസുമാര്‍. മുപ്പത് വര്‍ഷം മുന്‍പ് നാസറിന്റെ പിതാവ് കൊല്ലം സ്വദേശി ലൂസിസില്‍ നിന്നും ഇരുപത്തിരണ്ടായിരം രൂപം കടം വാങ്ങിയിരുന്നു. വിദേശത്ത് വച്ചായിരുന്നു ഈ സംഭവം.അബ്ദുള്ള മരിക്കുന്നതിന് മുന്‍പ് തന്റെ പഴയ സുഹൃത്തില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മകനോട് പറഞ്ഞു. മേല്‍ വിലാസം അറിയാത്തത് കൊണ്ട് പേര് വച്ച് പരസ്യവും നല്കി. ഇതിനകം അഞ്ച് പേര് പണം വാങ്ങാന്‍ രംഗത്തെത്തി. ഇതില്‍ നാല് പേര് മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളാണ് എത്തിയിരിക്കുന്നത്. അബ്ദുള്ളക്ക് പണം നല്‍കിയത് താനാണെന്ന് ജീവിച്ചിരിക്കുന്ന ലൂസിസ് എന്ന് പേരുള്ളയാള്‍…
Read MoreTag: advertisement
അടിവസ്ത്രത്തിന്റെ സൈസ് മുതല്‍ നായസ്നേഹം വരെ ! വധുവിനെത്തേടിയുള്ള പരസ്യത്തിനെതിരേ രൂക്ഷവിമര്‍ശനം…
മാട്രിമോണിയല്‍ പരസ്യങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള വിചിത്ര ആവശ്യങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ വന്‍ വിമര്‍ശനം നേരിടുന്നത്. ഭാവി വധുവിന് വേണ്ട ഗുണഗണങ്ങളടങ്ങിയതാണ് പരസ്യം. വലിയ ഒരു ലിസ്റ്റ് ആവശ്യങ്ങളാണ് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റാണ് പരസ്യം വൈറലാക്കിയത്. യാഥാസ്ഥിതിക, പ്രോ ലൈഫ്, ലിബറല്‍ ആയിട്ടുള്ള സ്ത്രീയെ തേടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാവി വധുവിന്റെ അടിവസ്ത്രങ്ങളുടെ സൈസ് അടക്കം കൃത്യമായ അളവുകള്‍ പരസ്യത്തിലുണ്ട്. മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുകയും വൃത്തിയുള്ളവളുമായിരിക്കണം. 80 ശതമാനം കാഷ്വലും 20 ശതമാനം ഫോര്‍മലുമായിട്ടുള്ള വസ്ത്രധാരണം വേണം. വിശ്വസ്തയും സത്യസന്ധയും സിനിമയും റോഡ് ട്രിപ്പുകളും താല്പര്യമുള്ളവളും കുടുംബിനിയുമായിരിക്കണം. നായ്ക്കളെ സ്നേഹിക്കണം. 18-26 വരെ പ്രായമാകാം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹിന്ദു അഗര്‍വാളെന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നുമാണ് വരന്റേതായി നല്‍കിയിരിക്കുന്ന വിവരം. വലിയ…
Read Moreആളുമാറി പണിപാളി ! പരസ്യത്തില്‍ ഭര്‍ത്താവ് മാറിയ സംഭവത്തില്‍ പുലിവാല് പിടിച്ച് തെലങ്കാന സര്‍ക്കാര്‍; ഭാര്യയുടെ കൂടെ മറ്റൊരാളുടെ പടം വച്ചതില്‍ കലിതുള്ളി ഭര്‍ത്താവ്
ഹൈദരാബാദ്: സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള പരസ്യത്തില്‍ ആളുമാറിയതിനെത്തുടര്‍ന്ന് പുലിവാലു പിടിച്ച് തെലങ്കാന സര്‍ക്കാര്‍. ദമ്പതിമാരായ നയാകുല നാഗരാജുവും ഭാര്യ പദ്മയും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരസ്യ ഏജന്‍സിയോട് വിശദീകരണം തേടിയിരിക്കുകയാണ്. കൊടാടില്‍ നിന്നുള്ള ദമ്പതിമാരായ നാഗരാജുവും ഭാര്യ പത്മയും മകളും അടങ്ങുന്ന കുടുംബത്തിന്റെ ചിത്രം ഉപയോഗിച്ചതിലാണ് സര്‍ക്കാരിന് അമളി പിളഞ്ഞത്. സര്‍ക്കാരിന്റെ രണ്ടു പദ്ധതികളിലേക്കാണ് ഇവരുടെ ചിത്രം ഉപയോഗിച്ചത്. സര്‍ക്കാരിന്റെ രണ്ട് പദ്ധതികളുടെ പരസ്യത്തില്‍ ഉപയോഗിച്ചിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താവെന്ന നിലയില്‍ സന്തുഷ്ടരാണ് എന്നതായിരുന്നു പരസ്യം. എന്നാല്‍ ഇതില്‍ ഒരു പരസ്യത്തില്‍ നാഗരാജുവിന്റെ ചിത്രത്തിനു പകരം മറ്റൊരാളുടെ ചിത്രമാണ് ഉപയോഗിച്ചത്. ചിത്രം മാറി ഉപയോഗിച്ചതിന്റെ പേരില്‍ ഗ്രാമവാസികള്‍ തന്നെ പരിഹസിക്കുകയാണെന്ന് നാഗരാജു പറഞ്ഞു. ഭാര്യയുടേയും മകളുടേയും കൂടെ മറ്റൊരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ചത് തങ്ങള്‍ക്ക് അപമാനമായി എന്നും നാഗരാജു പറയുന്നു. പ്രാഥമികാന്വേഷണത്തില്‍ 2013 ഡിസംബറില്‍ എടുത്ത ഫോട്ടോയാണിതെന്ന്…
Read More