ഡല്‍ഹി നിയമസഭയിലെ താരം അദ്വൈത് എന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞ്; ആപ്പ് എംഎല്‍എ സരിതാ സിംഗിന്റെ മകന്‍ താരമായതിങ്ങനെ…

ന്യൂഡല്‍ഹി: ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനുള്ളപ്പോഴും മാതാവ് എന്ന കടമ നിര്‍വഹിക്കുന്നതിന്റെ ബാധ്യത ഉള്ളവരാണ് ജനപ്രതിനിധികളായ പല സ്ത്രീകളും. പുറത്തെ തണുപ്പിനെ ചൂടേറിയ ചര്‍ച്ചകള്‍ കൊണ്ട് അകറ്റുന്ന ഡല്‍ഹി നിയമസഭയിലെ വിന്റര്‍ സെഷനില്‍ പതിവായി എത്തുന്ന അതിഥിയാണ് ഇപ്പോഴത്തെ താരം. വെറും രണ്ടര മാസം പ്രായമുള്ള അദ്വൈതണ് ആ അതിഥി. ജനപ്രതിനിധി എന്ന നിലയില്‍ അമ്മ സഭയില്‍ തിരക്കിട്ട ജോലികളില്‍ മുഴുകുമ്പോള്‍ ഇതൊന്നും അറിയാതെ അവന്‍ മാതാവിന്റെ സഹപ്രവര്‍ത്തകരായ എംഎല്‍എമാരുടെ മടിയില്‍ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നു. റോഹ്താഹ് നഗറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആംആദ്മിപാര്‍ട്ടി എംഎല്‍എ സരിതാ സിംഗിന്റെയും ആപ്പ് പ്രവര്‍ത്തകനായ അഭിനവ് റായിയുടേയും പുത്രനാണ് കഴിഞ്ഞ നവംബറില്‍ ജനിച്ച അദ്വൈത്. ആം ആദ്മി പാര്‍ട്ടി നടത്തിയ അഴിമതി വിരുദ്ധ സമരങ്ങള്‍ക്കിടയിലാണ് സരിതാ സിംഗും അഭിനവ് റായിയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2016ഏപ്രില്‍ 16 ന് ഇവര്‍ വിവാഹം കഴിച്ചു.2017 നവംബര്‍…

Read More