ഗാന്ധിനഗർ: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ തലയിൽ ഹാമർ വീണ് പാലാ ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി അഫീൽ ജോണ്സണ് മരിച്ചത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശരിയായ ചികിത്സ ലഭിക്കാതിരുന്നതുകൊണ്ടാണെന്ന പിതാവ് ജോണ്‍സന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ജോണ്സണ് നൽകിയ പരാതിയെക്കുറിച്ച് പാലാ ഡിവൈ എസ് പി ഷാജിമോൻ ജോസഫ് ആണ് അന്വേഷിക്കുന്നത്. അടുത്ത ആഴ്ച മെഡിക്കൽ കോളജിലെത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും. അപകടമുണ്ടായി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽകൊണ്ടുവന്ന അഫീലിന് രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ മൂലം നാലു മണിക്കൂർ ചികിത്സ വൈകിയെന്ന് ജോണ്സണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ന്യൂറോ സർജറി വിഭാഗവും അനസ്തേഷ്യ വിഭാഗവുമായാണ് തർക്കമുണ്ടായതെന്ന് പറയുന്നു. രോഗിയെ അഡ്മിറ്റ് ചെയ്യാതെ ന്യൂറോ സർജറി വിഭാഗം ഡോക്ടർമാർ…
Read MoreTag: afeel death
നിങ്ങൾ ചെയ്തത് തെറ്റ്..! ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവം; എഫ്ഐആറിൽ സംഘാടകരുടെ പേര് എഴുതിചേർത്തു
കോട്ടയം: പാലായിൽ സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും. ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ മത്സരങ്ങളുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നവരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. ജോസഫ്, നാരായണൻകുട്ടി, കാസിം, മാർട്ടിൻ എന്നിവരോടാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇവരുടെ പേരുകൾ എഫ്ഐആറിൽ എഴുതിച്ചേർത്തു. ഇവരുടെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഒക്ടോബർ നാലിനാണു പാലാ സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ മത്സരത്തിനുശേഷം ജാവലിനുകൾ എടുത്തുമാറ്റുന്നതിനിടെ ഹാമർ തലയിൽ വീണു പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയും മൂന്നിലവ് ചൊവ്വൂർ സ്വദേശിയുമായ ആഫീൽ ജോണ്‍സണു ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ 21നാണ് ആഫീൽ മരിച്ചത്.
Read More“ഞങ്ങളെ ആശ്വസിപ്പിക്കാൻ പോലും ആരുമില്ല; അഫീലിന്റെ ഫോണിലെ കോൾലിസ്റ്റ് ഡിലീറ്റ് ചെയ്തതിൽ ദുരൂഹത; മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുവെന്ന ആരോപണവുമായി മാതാപിതാക്കൾ
കോട്ടയം: അഫീൽ ജോൺസന്റെ മൊബൈൽ ഫോണിലെ കോൾലിസ്റ്റ് ഡിലീറ്റ് ചെയ്തതിൽ ദുരൂഹതയെന്ന് മാതാപിതാക്കൾ. അഫീലിനെ കായിക മേളയ്ക്കു വോളണ്ടിയറായി ക്ഷണിച്ചതിന്റെ തെളിവു നശിപ്പിക്കാനാണ് ഇതു ചെയ്തതെന്നു സംശയിക്കുന്നെന്നും അവർ ആരോപിച്ചു. “ഞങ്ങളെ ആശ്വസിപ്പിക്കാൻ പോലും ആരുമില്ല. ഒറ്റയ്ക്കായി. ആരും ഞങ്ങളോടു നീതി കാട്ടുന്നില്ല. ഞങ്ങളുടെ സ്വപ്നവും പ്രതീക്ഷയും തകർന്നു. ‘- ഹാമർ തലയിൽ പതിച്ചു മരിച്ച അഫീലിന്റെ മാതാപിതാക്കൾ കണ്ണീരോടെ പറഞ്ഞു. മരണത്തിന് ഉത്തരവാദികളെ സംരക്ഷിക്കാനാണു പോലീസ് ശ്രമിക്കുന്നത്. മൂന്നിലവിലെ കുറിഞ്ഞംകുളം വീട്ടിൽ അഫീൽ കൊണ്ടുവന്ന മെഡലുകൾ നോക്കി മാതാപിതാക്കളായ ഡാർലിയും ജോണ്സണ് ജോർജും മകന്റെ ഓർമയിൽ വിങ്ങിപ്പൊട്ടുകയാണ്. ഫുട്ബോൾ താരമായി അവന്റെ ഫോട്ടോ പത്രങ്ങളിൽ വരുന്നതാണു ഞങ്ങൾ സ്വപ്നം കണ്ടിരുന്നത്. മകന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. ഇനി ഇതുമാത്രമേ ഞങ്ങൾക്കുള്ളു. ഹാമറിലെ രക്തം കഴുകിയതിനു പിന്നാലെ അഫീലിന്റെ ഫോണിലും കൃത്രിമത്വം കാട്ടി. അഫീലിന്റെ…
Read More