വിവാഹശേഷം സ്വന്തം അച്ഛനെയാണോ ഭര്‍ത്താവിനെയാണോ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുക എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം കിംഗ് ലിയറിലെ രംഗം ഓര്‍മിപ്പിക്കുന്നതാണ് ഈ ചോദ്യം. ഇക്കാലത്ത് പല പെണ്‍കുട്ടികളും കിംഗ് ലിയറിന്റെ മൂത്ത മക്കളായ റീഗനെപ്പോലെയും ഗോണേറിലിനെപ്പോലെയുമാണ്. എന്നാല്‍ ഇളയമകളായ കോര്‍ഡീലിയയുടെ സ്വഭാവമുള്ള പെണ്മക്കളാണ് ഈ സമൂഹത്തിന് ആവശ്യം. അച്ഛനോട് പെണ്മക്കള്ക്ക് ഇഷ്ടക്കൂടുതലുണ്ടെന്ന് എപ്പോഴും പറയാറുണ്ട്. ഇത് വിവാഹ ശേഷം പല ഭര്ത്താക്കന്മാരിലും അസൂയ ജനിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ അച്ഛനോട് മല്‍സരിച്ച് ഭാര്യയെ കൂടുതല്‍ സ്നേഹിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു ഭര്‍ത്താവിന്റെ കുറിപ്പാണ് വൈറലാകുന്നത്. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ട കുറിപ്പും ശബരീസ് ആര്.കെ. എന്നയാള്‍ നേരത്തെ എഴുതിയ ഈ കുറിപ്പായിരിക്കണം. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; എനിക്ക് പലപ്പോഴും വിരോധം തോന്നിയിട്ടുള്ളയാണ് എന്റെ ഭാര്യയുടെ അച്ഛന്..എന്റെ ഭാര്യ തന്നെയാണ് കാരണം. അവള്…
Read MoreTag: affection
മൃഗശാലയിലെത്തിയ സ്ത്രീ ഗര്‍ഭിണിയാണെന്നറിഞ്ഞ കടുവയ്ക്ക് പെരുത്ത സന്തോഷം; കടുവയുടെ സ്നേഹപ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ വൈറല്‍
മനുഷ്യരുടെ മനസില്‍ കടുവ എന്നും ഒരു ഭീകരജീവിയാണ്. കൂര്‍ത്ത പല്ലുകളും നഖങ്ങളുമുള്ള അപകടകാരിയായ കടുവയുമായി അടുക്കാന്‍ ആരുമൊന്നു മടിക്കും. എന്നാല്‍ കടുവയുമായി അടുത്തിടപഴകിയിട്ടുള്ളവര്‍ക്കറിയാം അവ ആക്രമണകാരികള്‍ മാത്രമല്ല സ്നേഹിക്കാന്‍ അറിയാവുന്ന ജീവികള്‍ കൂടിയാണെന്ന്. അമേരിക്കയിലെ ഇന്ത്യാനയില്‍ പൊടോവടോമി മൃഗശാലയിലെത്തിയ നതാഷ എന്ന യുവതിയോട് അതുവരെ യാതൊരു പരിചയവും ഇല്ലാത്ത കടുവ കാണിച്ച സ്നേഹം അതിനുദാഹരണമാണ്. നതാഷ ഗര്‍ഭിണിയാണെന്നു മനസിലാക്കിയതോടെയാണ് കടുവയുടെ സ്നേഹവും സന്തോഷവും അണപൊട്ടിയൊഴുകിയത്. ഗ്ലാസിനിപ്പുറത്തു നിന്ന നടാഷയെ കണ്ടു കടുവ സ്നേഹത്തോടെ മുരളാന്‍ തുടങ്ങി. ഇതോടെ നടാഷ കൂടിനടുത്തേക്കു ചെന്നു ഗ്ലാസിനോട് ചേര്‍ന്നുനിന്നു. ഇതോടെ കടുവയുടെ സ്നേഹപ്രകടനവും വര്‍ധിച്ചു. നടാഷയുടെ മേല്‍ മുട്ടിയുരുമ്മി നില്ക്കാന് ശ്രമിച്ചുകടുവ വയറിന്റെ ഭാഗത്തു നക്കിയും നതാഷയോടുള്ള സ്നേഹം അറിയിച്ചു. സ്വന്തം കുട്ടിയെ കാണുമ്പോഴോ സ്നേഹമുള്ളവരെ കാണുമ്പോഴോ ഉള്ള ഭാവ പ്രകടനങ്ങളായിരുന്നു കടുവയുടേതെന്നാണ് മൃഗശാല അധികൃതര്‍ ഈ സംഭവത്തേക്കുറിച്ചു പറഞ്ഞത്. അതീവ…
Read More