കീഴടങ്ങിയത് ഒരു രക്ഷയും ഇല്ലാതായപ്പോള്‍ ! കീഴടങ്ങിയ 700 ഐഎസ് പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത്; ഇന്ത്യയില്‍ നിന്നും പോയ ആരെയും തിരികെയെത്തിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന 700 ഐഎസ് ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് അഫ്ഗാന്‍ പോലീസ്. ഇവരില്‍ മലയാളികള്‍ ഉണ്ടോയെന്ന സംശയം ഉയരുന്നതിനിടയില്‍തന്നെ ഇവരെ തിരിച്ചെത്തിക്കില്ലയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് എത്തിയാല്‍ വീണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുമോ എന്നതാണ് സംശയം. ഐസിസില്‍ ചേര്‍ന്ന് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയും ഇക്കൂട്ടത്തിലുണ്ടാകുമെന്ന പ്രതീക്ഷയും ഇതോടെ ശക്തമായിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കിടയില്‍ തങ്ങളുടെ മകള്‍ ഉണ്ടോ എന്ന് പരതുകയാണിപ്പോള്‍ നിമിഷയുടെ മാതാപിതാക്കള്‍. കീഴടങ്ങിയവരുടെ കൂട്ടത്തില്‍ 200 സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. അതായത് ഇതില്‍ 159 പേര്‍ കുട്ടികളാണെന്നാണ് നാഷണല്‍ ഡെറ്റീരിയോറേറ്റ് ഫോര്‍ സെക്യൂരിറ്റി അഥവാ എന്‍ഡിഎസ് വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ അറസ്റ്റിലായവരില്‍ മിക്കവരും പാക്കിസ്ഥാന്‍, ജോര്‍ദാന്‍, സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങില്‍ നിന്നുള്ളവരാണെന്നാണ് ഒരു എന്‍ഡിഎസ് ഓഫീസര്‍ പറയുന്നത്. കിഴക്കന്‍ അഫ്ഗാനില്‍ ഐഎസിന്റെ…

Read More