അഫ്ഗാന്-സോവിയറ്റ് യൂണിയന് യുദ്ധത്തിലെ ഏകവനിതാ പോരാളിയും പിന്നീട് താലിബാനെതിരായ പോരാട്ടത്തിന്റെ പ്രതീകമായിത്തീരുകയും ചെയ്ത കമാന്‍ഡര്‍ കാഫ്തര്‍ (ബീബി ആയിഷ) കീഴടങ്ങിയതായി താലിബാന്റെ അവകാശവാദം. താലിബാന് വക്താക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസാണ് പുറംലോകത്തെ അറിയിച്ചത്. ബീബിയുടെ അനുയായികള്‍ താലിബാന്റെ പിടിയിലായെന്ന് വിവരമുണ്ടെങ്കിലും ബീവി താലിബാന്റെ പിടിയിലായെന്നതിന് സ്ഥിരീകരണമില്ല. പക്ഷേ, ബീബി തങ്ങിയിരുന്ന ബന് പ്രവിശ്യയിലെ ഉദ്യോഗസ്ഥരും ബീബിയുടെ ബന്ധുക്കളും കീഴടങ്ങല്‍ സ്ഥിരീകരിച്ചു. ബീബിയുടെ താഴ്വര ഒന്നാകെ താലിബാന് വളഞ്ഞെന്നും മറ്റു വഴിയില്ലാത്തതിനാല്‍ അവര്‍ക്കു കീഴടങ്ങേണ്ടിവന്നെന്നും ബന്ധുക്കള്‍ പറയുന്നു. സമീപമേഖലയിലെ പോരാളികളുള്‍പ്പെടെ താലിബാന്റെ പക്ഷം ചേര്‍ന്നതാണ് കൂടുതല്‍ വിനയായതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നടന്നത് ഒത്തുതീര്‍പ്പു കീഴടങ്ങലാണെന്നും ഒരു താലിബാന് കമാന്‍ഡറിലൂടെയാണ് താലിബാനുമായി ബീബി ഒത്തുതീര്‍പ്പിലെത്തിയതെന്നും കാഫ്തറുടെ ജില്ലയെ പ്രതിനിധീകരിക്കുന്ന ബന് പ്രവിശ്യാ സമിതിയംഗം പറഞ്ഞു. അതേസമയം, ഇതൊന്നുമല്ല, വെടിനിര്‍ത്തലാണ് ഉണ്ടായതെന്നും ബീബി കീഴടങ്ങിയെന്നത് കെട്ടുകഥയാണെന്നും…
Read More