റാംപത്: ലോകത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് അതിക്രമങ്ങള്‍ക്കെതിരേ വ്യത്യസ്ഥ പ്രതിഷേധവുമായി രംഗത്തെത്തിയ അഫ്ഗാന്‍ യുവതി ശ്രദ്ധ പിടിച്ചു പറ്റുന്നത്. കുബ്ര കദേമി എന്ന യുവ കലാകാരിയാണ് കാബൂളിലെ തിരക്കേറിയ തെരുവില്‍ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. അഫ്ഗാന്‍ പോലൊരു രാജ്യത്ത് ഒരു സ്ത്രീ നടത്തിയ ഒറ്റപ്പെട്ട പ്രതിഷേധത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും കുബ്ര അതെന്നും കാര്യമാക്കുന്നില്ല. ഒരു ദിവസം കുബ്ര രക്ഷാകവചം ധരിച്ചുകൊണ്ട് എട്ട് മിനിട്ടോളം തെരുവിലൂടെ നടന്നപ്പോള്‍ ഒരു കൂട്ടം പുരുഷന്മാര്‍ ഇവരെ പിന്‍തുടരുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. അവസാനം കുബ്ര കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമങ്ങളുടെ കഥ ഇവിടെ അവസാനിച്ചില്ല. അവളുടെ ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അവര്‍ അയച്ചു കൊണ്ടിരുന്നു. ഇടയ്ക്ക് വധഭീഷണി സന്ദേശങ്ങളും. അവസാനം ശല്യം സഹിക്കാനാവാതെ വീട് വിട്ട് ഒളിവില്‍ താമസിക്കേണ്ടി വന്നു…
Read More